EntertainmentKeralaNews

കോടികള്‍ കിട്ടിയെന്നാണ് പലരും ചിന്തിക്കുന്നത്! അഞ്ച് പൈസ പോലും കിട്ടാതെയാണ് പലപ്പോഴും അഭിനയിച്ചതെന്ന് സാധിക

ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധേയായ നടിയാണ് സാധിക വേണുഗോപാല്‍. മോഡലിങ്ങില്‍ നിന്നും കരിയര്‍ തുടങ്ങി പിന്നീട് അഭിനയത്തിലേക്ക് എത്തിയ നടി പലപ്പോഴും വിമര്‍ശിക്കപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ പേരിലാണ്. എന്നാല്‍ ഫോട്ടോഷൂട്ടില്‍ താന്‍ കംഫര്‍ട്ടാണെന്നും തന്റേതായി യൂട്യൂബിലൂടെ പ്രചരിക്കുന്നത് ലീക്കായിട്ടുള്ള സീനുകളാണെന്നും പറയുകയാണ് നടിയിപ്പോള്‍.

സിനിമയിലെ അഡ്ജസ്റ്റ്‌മെന്റുകള്‍ വേണമോ വേണ്ടയോ എന്നത് നമ്മളായി തീരുമാനിക്കേണ്ട കാര്യമാണ്. തന്നോടും അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചവരുണ്ടെന്നും താനതിന് ഒരുക്കമല്ലാത്തത് കൊണ്ട് ആ വേഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സാധിക പറയുന്നു.

‘ആളുകളുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. ചിലര്‍ നമ്മളെ വലിയ സിനിമാക്കാരാണെന്നും ഞങ്ങള്‍ സാധാരണക്കാരാണെന്നുമൊക്കെ കരുതിയിട്ടാണ് കാണുന്നത്. നിങ്ങളൊക്കെ ഓട്ടോറിക്ഷയില്‍ പോകുമോ എന്ന് ചോദിക്കുന്നവരുണ്ട്. അതെന്താ ഓട്ടോറിക്ഷയില്‍ പോയാല്‍ കുഴപ്പം. അതുപോലെ നടന്ന് പോകുമോ എന്നൊക്കെയാണ് പലരും ആകാംഷയോടെ ചോദിക്കുന്നത്.

പലര്‍ക്കുമിത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാരണം സിനിമയിലുള്ളവരൊക്കെ അത്രയധികം കാശ് സമ്പാദിക്കുന്നവരാണെന്നും അവരൊന്നും ഇങ്ങനെ ചെയ്യില്ലെന്നുമാണ് പലരുടെയും ചിന്തകള്‍. എന്നാല്‍ ഒരു പൈസ പോലും വാങ്ങിക്കാതെയാവും നമ്മള്‍ ചില സിനിമകള്‍ ചെയ്യുന്നത്. ഒരു കഥാപാത്രം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് അറിയുന്ന ആളുകള്‍ വിളിക്കുമ്പോള്‍ അഭിനയിക്കാമെന്ന് പറയുന്നത്.

സിനിമയുടെ ഭാഗമാവാമല്ലോ എന്ന് കരുതി ചെയ്യുന്ന പല കഥാപാത്രങ്ങള്‍ക്കും അഞ്ച് പൈസ പോലും കിട്ടിയിട്ടുണ്ടാവില്ല. പക്ഷേ ആളുകള്‍ കാണുന്നതെന്താണ്.. ആ സിനിമയിലൂടെ അവള്‍ക്ക് കോടികള്‍ കിട്ടിയിട്ടുണ്ടാവുമെന്നാണ്. പിന്നെ എന്തിനാണ് ഓട്ടോയില്‍ പോകുന്നത്, ബിഎംഡബ്ല്യൂവില്‍ പോയാല്‍ പോരെ എന്നാണ് ആളുകളുടെ ചിന്ത.

ആദ്യ രണ്ട് സിനിമയ്ക്ക് ശേഷം അവസരങ്ങള്‍ ഉണ്ടന്ന് പറഞ്ഞ് വിളിച്ച ചിലരൊക്കെ അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോന്ന് ചോദിച്ചിരുന്നു. പക്ഷേ ഞാനതിന് ഒരുക്കമായിരുന്നില്ല. തമിഴിലും അങ്ങനൊരു സംഭവം ഉണ്ടായി. ഏകദേശം സിനിമയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷം എന്നെ വിളിച്ചിട്ട് നിര്‍മാതാവ് മാറിയെന്നും പുതിയ ആള്‍ക്ക് ഇങ്ങനൊരു ആവശ്യമുണ്ടെന്നും പറഞ്ഞു.

എനിക്കത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ചോദിക്കുന്നവര്‍ക്ക് എന്തും ചോദിക്കാം. യേസ് പറയണോ നോ പറയണോ എന്നതൊക്കെ നമ്മുടെ തീരുമാനത്തിന് അനുസരിച്ചാണെന്ന്’, സാധിക പറയുന്നു.

‘ഫോട്ടോഷൂട്ട് എനിക്ക് കംഫര്‍ട്ട് സോണ്‍ ആണ്. കാരണം അതില്‍ നാല് പേരെ ഉണ്ടാവുകയുള്ളു. ഫോട്ടോഗ്രാഫറും മേക്കപ്പ്മാനും ലേഡി അസിസ്റ്റന്റും പിന്നെ ഞാനും മാത്രമേ ഉണ്ടാവൂ. അതല്ലാതെ വേറാരും ഉണ്ടാവില്ല. അതെനിക്കും അറിയാം. ഞാന്‍ സ്റ്റില്‍ ആയിട്ട് നില്‍ക്കുകയാണ്. അവിടെയത് സെറ്റ് ചെയ്ത് വെച്ചാല്‍ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങില്ല. യൂട്യൂബിലും അല്ലാതെയുമായി സീനുകള്‍ വരുന്നത് അവിടെയും ഇവിടെയും കാണിച്ചുള്ള ചില ലീക്കായിട്ടുള്ള സീനുകളാണ് വീഡിയോയിലുണ്ടാവുന്നത്.

ഫോട്ടോഷൂട്ടില്‍ ഇതൊന്നും ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞാന്‍ പോസ് ചെയ്യുന്നു, അവര്‍ ഫോട്ടോ എടുക്കുന്നു. പിന്നെ അടുത്ത പോസിലേക്ക് മാറുമ്പോള്‍ അവരും ക്യാമറ മാറ്റി ഫോട്ടോ എടുക്കും. അപ്പോള്‍ അവരെന്തൊക്കെയാണ് ചെയ്യുന്നതെന്ന് നമുക്ക് തന്നെ അറിയാം.

അതേ സമയം ഒരു സിനിമയോ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയോ ചെയ്യുമ്പോള്‍ അവിടെ നമുക്ക് എല്ലാ കാര്യങ്ങളും നോക്കാന്‍ പറ്റിയെന്ന് വരില്ല. നമ്മള്‍ ഒരു വശത്തേക്ക് തിരിഞ്ഞ് കിടക്കുമ്പോള്‍ അവിടെ എന്തേങ്കിലും മാറി കിടക്കുന്നുണ്ടോ, എന്നൊന്നും കാണാന്‍ പറ്റില്ല. അവിടൊരു കോറ്റിയൂം കൊണ്ട് തരുമ്പോള്‍ ഞാനെപ്പോഴും കണ്‍സേണ്‍ ആയിരിക്കും.

എവിടെ കൊണ്ടുപോയിട്ടാണ് ക്യാമറ വെക്കുന്നത്, ഏത് ആംഗിളിലാണ് ഷൂട്ട് ചെയ്യുന്നത്, എന്നൊക്കെ ഓര്‍ത്ത് ഞാന്‍ ആകുലതപ്പെടാറുണ്ടെന്ന് സാധിക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button