29.4 C
Kottayam
Saturday, June 6, 2026

ട്വിറ്റർ ഉപഭോക്താക്കൾ ശ്രദ്ധിക്കുക; നിവധി ഇന്ത്യക്കാരുടെ ബ്ലൂടിക്ക് നഷ്ടമാകുന്നു, കാരണം ഇതാണ്

Must read

മുംബൈ:ട്വിറ്റർ (എക്സ്) ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ തങ്ങളുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെടുന്നതായി പരാതി. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാ​ഗമായി ഡിപി മാറ്റിയതിനെ തുടർന്ന് ചില ബിജെപി നേതാക്കളുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. ചില തെറ്റായ കാരണങ്ങളാലും ഉപഭോക്താക്കൾ പ്രൊഫൈലിൽ മാറ്റം വരുത്തുന്നതിനാലും ഇങ്ങനെ സംഭവിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിജെപി ദേശീയ വക്താവ് സംബിത് പത്ര, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരാണ് ട്വിറ്ററിൽ ബ്ലൂടിക്ക് നഷ്ടപ്പെട്ടവരിൽ പ്രമുഖർ. തങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റിയത് മൂലമാണ് ബ്ലൂടിക്ക് നഷ്ടപ്പെടുന്നത് എന്നാണ് വിഷയത്തിൽ‌ ട്വിറ്റർ നൽകുന്ന വിശദീകരണം. പ്രൊഫൈലിൽ നടത്തുന്ന പല മാറ്റങ്ങളും ഇങ്ങനെ ബ്ലൂടിക്കിനെ ബാധിച്ചേക്കാം. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാ​ഗമായി ഡിപിയിൽ ദേശീയ പതാകയുടെ ചിത്രം പോസ്റ്റ് ചെയ്തോടെയാണ് നേതാക്കളുടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടത്.

നിവധി ഇന്ത്യക്കാരുടെ ബ്ലൂടിക്ക് നഷ്ടമാകുന്നു, കാരണം ഇതാണ്

പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തെ തുടർന്നാണ് എല്ലാവരും സോഷ്യൽ മീഡിയകളിലെ ഡിപിയിൽ ദേശീയ പതാകയുടെ ചിത്രം നൽകിയത്. എന്നാൽ ഇതേ തുടർന്ന് നിരവധി പേരുടെ ട്വിറ്ററിലെ ബ്ലൂടിക്ക് നഷ്ടമായി എന്നാണ് വിവധ റിപ്പോർട്ടികൾ പറയുന്നത്. “#HarGharTiranga പ്രസ്ഥാനത്തിന്റെ ആവേശത്തിൽ, നമുക്ക് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ ശ്രമത്തിന് പിന്തുണ നൽകാം.” എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ബ്ലൂടിക്ക് നഷ്ടപ്പെട്ടവരിൽ പലരും പണം നൽകി ട്വിറ്ററിന്റെ സബ്സ്ക്രിപ്ഷൻ വാങ്ങിയവർ ആയിരുന്നു. നിലവിൽ മൂന്ന് തരത്തിലുള്ള സബ്സ്ക്രിപ്ഷൻ ആണ് ട്വിറ്റർ ഉപഭോക്താക്കൾക്ക് നൽകുന്നത്. ബ്ലൂ ടിക്കുകൾ ട്വിറ്റർ പ്രീമിയം വരിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഗോൾഡ് ടിക്കുകൾ ആകട്ടെ ചില ഔദ്യോഗിക സ്ഥാപനങ്ങൾക്ക് ഉള്ളതാണ്. ഗ്രേ ടിക്കുകൾ ആകട്ടെ സർക്കാർ ഉദ്യോഗസ്ഥരെ, ഏജൻസികളെ പ്രതിനിധീകരിക്കുന്നതും.

- Advertisement -
നിവധി ഇന്ത്യക്കാരുടെ ബ്ലൂടിക്ക് നഷ്ടമാകുന്നു, കാരണം ഇതാണ്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തുടങ്ങിയവരും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ പെടുന്നു. ട്വിറ്ററിന്റെ പല സേവനങ്ങളും പൂർണ്ണമായും ആസ്വദിക്കണമെങ്കിൽ ബ്ലൂ ടിക്ക് അനിവാര്യമാണ്. അല്ലാത്തപക്ഷം പരിമിതമായ സേവനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കു. ആയതിനാൽ തന്നെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവർക്ക് നിരാശയും സാമ്പത്തികമായും നഷ്ടവും സംഭവിച്ചിട്ടുണ്ട്.

- Advertisement -

ആധികാരിക പേരുകളും പ്രൊഫൈൽ ചിത്രങ്ങളും നൽകിയാൽ മാത്രമാണ് അക്കൗണ്ട് സ്ഥിരീകരിക്കുന്നു എന്നാണ് സബ്സ്ക്രിപ്ഷനെക്കുറിച്ചുള്ള ട്വിറ്ററിന്റെ ബ്ലോ​ഗിൽ പറയുന്നത്. ഇവയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ഇത് ബ്ലൂ ടിക്കിനെ ബാധിക്കുമെന്നും ബ്ലോ​ഗ് പറയുന്നു. എന്നാൽ ഈ നടപടി താൽക്കാലികം ആണെന്നും അക്കൗണ്ട് എല്ലാ ആവശ്യകതകളും പാലിക്കുകയാണെങ്കിൽ സ്ഥിരീകരണ ടിക്ക് വീണ്ടും ദൃശ്യമാകുമെന്നും ഇതിൽ പറയുന്നുണ്ട്. ആയതിനാൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ട ഉപഭോക്താക്കൾ നിരാശപ്പെടേണ്ടതില്ല.

ഈ അടുത്തിടയ്ക്കാണ് പണം നൽകി സബ്സ്ക്രിപ്ഷൻ നൽകുന്ന നയത്തിന് ട്വിറ്റർ രൂപം നൽകിയത്. ഇതേ തുടർന്ന് പണം നൽകുന്ന ഏതൊരു ജനുവിൻ അക്കൗണ്ടിനും സബ്സ്ക്രിപ്ഷൻ നൽകാൻ ട്വിറ്ററിൽ തീരുമാനം ആയി. ഫോണിൽ ട്വിറ്ററിന്റെ സബ്സ്ക്രിപ്ഷൻ ഒരു മാസം ആസ്വദിക്കാൻ 900 രൂപയും ഡെസ്ക്ടോപ് വേർഷന് 650 രൂപയും ആണ് സബ്സ്ക്രിപ്ഷൻ ചാർജ് ആയി ട്വിറ്റർ വാങ്ങുന്നത്.

ട്വിറ്റർ ഈ നയം നടപ്പിലാക്കിയതിന് പിന്നാലെ നിരവധി പേര് ഇത്തരത്തിൽ പണം നൽകി ബ്ലൂ ടിക്ക് വാങ്ങിയിരുന്നു. അതേ സമയം ട്വിറ്റിലെ പരസ്യ വരുമാനത്തിലൂടെ ഉപഭോക്താക്കൾ പണം നൽകുന്ന പദ്ധതി അടുത്തിടയ്ക്കാണ് ട്വിറ്റർ നടപ്പിലാക്കിയത്. കഴിഞ്ഞ മാസം ഈ പ​ദ്ധതി പല സ്ഥലങ്ങളിലും ആരംഭിച്ചെങ്കിലും ഇന്ത്യയിൽ അടുത്തിടെയാണ് ഇതിനുള്ള നടപടികൾ പൂർത്തിയായത്. ഇപ്പോൾ നിരവധി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ട്വിറ്റർ വഴി പണം ലഭിക്കുന്നുണ്ട്.

- Advertisement -

ഉപഭോക്താക്കൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളുടെ അടിയിൽ വരുന്ന കമന്റുകൾക്ക് ഇടയിൽ ചില പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. ഈ പരസ്യങ്ങളിൽ നിന്ന് ട്വിറ്ററിന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് ട്വീറ്റ് പോസ്റ്റ് ചെയ്ത ഉപഭോക്താവിന് നൽകുന്നു. ഇതാണ് ട്വിറ്ററിലെ പരസ്യ വരുമാനത്തിന്റെ അടിസ്ഥാനം. എന്നാൽ ബ്ലൂ ടിക്ക് ഉള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് ഇങ്ങനെ പണം സമ്പാദിക്കാൻ സാധിക്കു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week