30.3 C
Kottayam
Friday, June 19, 2026

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

Must read

തിരുവനന്തപുരം :സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ശക്തമായി തുടങ്ങിയ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ ദുര്‍ബലമായി. കടല്‍ നല്ല ചൂടിലാണെങ്കിലും മഴക്കാറ്റ് അനുഭവപ്പെടുന്നില്ലെന്നു മത്സ്യതൊഴിലാളികളും പറയുന്നു. ജൂണ്‍ ആദ്യം മുതല്‍ കുറച്ചുദിവസം ശക്തമായും അല്ലാതെയും വ്യാപകമായി മഴ ലഭിച്ചുവെങ്കിലും പിന്‍വലിഞ്ഞപോലെയാണ് കാറ്റ്.

കാറ്റിനെ നിസര്‍ഗചുഴലി വലിച്ചതോടെയാണു മഴ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ജൂലൈ പകുതിവരെ കാലവര്‍ഷം കുറവായിരുന്നു. പിന്നീട് ശക്തിപ്പെട്ട മഴ പ്രളയത്തിലാണു കലാശിച്ചത്. ഇത്തവണ തുടക്കത്തില്‍ വടക്കന്‍ ജില്ലകളില്‍ നല്ല മഴയായിരുന്നു. പിന്നീടു തെക്കന്‍ മേഖലയിലും മോശമില്ലാതെ പെയ്തു. കോഴിക്കോട് റെക്കോര്‍ഡ് മഴയാണു ലഭിച്ചത്.

ഇതുവരെ നോക്കുമ്പോള്‍ ഹൈറേഞ്ച് മേഖലയില്‍ കാലവര്‍ഷക്കാറ്റ് മടിച്ചാണ് എത്തിയത്. ജൂണ്‍ 1 മുതല്‍ 29 വരെ വയനാട്ടില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ 54 ശതമാനമാണു കുറവ്. ഇടുക്കിയില്‍ 54%, പാലക്കാട് 34%, മലയോരം കൂടുതലുള്ള തൃശൂരില്‍ 37%, മലപ്പുറത്ത് 24% എന്നിങ്ങനെ മഴ കുറഞ്ഞു. ഈ കാലയളവിലും കൂടുതല്‍ മഴ കോഴിക്കോടാണ്- 33%. ആലപ്പുഴയില്‍ 14 ശതമാനവും എറണാകുളത്ത് 31 ശതമാനവും കാസര്‍കോട് 14 ശതമാനവും കൊല്ലത്ത് 26 ശതമാനവും കോട്ടയത്ത് 2 ശതമാനവും പത്തനംതിട്ട 11 ശതമാനവും മഴ കുറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

Popular this week