EntertainmentKeralaNews

ആദ്യം മെസേജ് അയച്ചത് മഞ്ജുവാണ്; സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

കൊച്ചി:നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കയറ്റം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രണയാഭ്യര്‍ഥന നടത്തിയതിനെ പറ്റിയുള്ള വിവരം പുറത്ത് വരുന്നത്.

ആദ്യം തനിക്ക് മെസേജ് അയച്ച് നടി തന്നെയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. അതിന് ശേഷം മഞ്ജുവിനോട് താന്‍ പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നുള്ളത് സത്യമാണ്.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മഞ്ജു വാര്യരുമായി സൗഹൃദം ആരംഭിച്ചതിനെ കുറിച്ചുടക്കമുള്ള കാര്യങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയത്.

കയറ്റം എന്ന സിനിമയുടെ ഉണ്ടാവാനുള്ള കാരണം മഞ്ജു വാര്യരാണെന്നാണ് സനല്‍ കുമാര്‍ പറയുന്നത്. ‘ആദ്യമെനിക്ക് മെസേജ് അയക്കുന്നത് മഞ്ജുവാണ്. സെക്‌സി ദുര്‍ഗയുടെ ലിങ്ക് കൊടുക്കാമോ എന്ന് പറഞ്ഞായിരുന്നു മെസേജ്. എനിക്കത് വിശ്വാസമായില്ല. നടി മഞ്ജു വാര്യര്‍ തന്നെയാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ ലിങ്ക് അയച്ച് കൊടുത്തു. അവര്‍ ആ ചിത്രം കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടുവെന്നും എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചതായി’, സനല്‍ കുമര്‍ പറയുന്നു.

കയറ്റം സിനിമയുടെ ചിത്രീകരണത്തിന് പോയാല്‍ ഹിമാലയമൊക്കെ പോവേണ്ടി വരും. ചിലപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് വന്നേക്കാമെന്നും സൂചിപ്പിച്ചിരുന്നു. അതൊന്നും കുഴപ്പമില്ലെന്നാണ് അവര്‍ പറഞ്ഞത്. ആ സമയത്താണ് മഞ്ജു വാര്യരോടുണ്ടായിരുന്ന മുന്‍വിധി മാറിയത്.

കയറ്റത്തിന്റെ സ്‌ക്രീപ്റ്റ് കൊടുത്തതോടെ ചെയ്യാമെന്ന് പറഞ്ഞു. എന്റെ സ്‌ക്രീപ്റ്റ് ഒരിക്കലും പൂര്‍ണമല്ല, എന്നിട്ടും മഞ്ജു അത് വായിച്ച് ചെയ്യാമെന്നേറ്റു. ഒന്നെങ്കില്‍ എന്നെ പോലെ ചിന്തിക്കുന്നത് കൊണ്ടാവാ, അതല്ലെങ്കില്‍ മറ്റെന്തേങ്കിലും ഇഷ്ടമുള്ളതിനാലാവാം അതിന് സമ്മതിച്ചത്.

ഇരുപത് ദിവസം ഹിമാലയത്തില്‍ വച്ചാണ് ചിത്രീകരിച്ചത്. ടെന്റ് കെട്ടി അതിനുള്ളില്‍ താമസിച്ചാണ് ചെയ്തത്. ബാത്ത്‌റൂം സൗകര്യം പോലും ഇല്ലാതിരുന്നിട്ടും മഞ്ജു വാര്യര്‍ അതിനോടെല്ലാം പൊരുത്തപ്പെട്ടു. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറായിട്ടുള്ള ആളാണെന്ന് മഞ്ജുവെന്നും താരം വ്യക്തമാക്കുന്നു.

എന്നെ പറ്റി ഒരു അലോസരം അവര്‍ക്കുണ്ടെന്ന് തോന്നുന്നില്ല. അവര്‍ എന്നെ പറ്റി വളരെ മാന്യമായിട്ടാണ് അഭിമുഖങ്ങളിലൊക്കെ സംസാരിച്ചത്. ഞാന്‍ അവരോട് പ്രണയാഭ്യര്‍ഥന നടത്തി എന്നത് സത്യമാണ്. അവര്‍ക്കെന്നോട് ആകര്‍ഷണം ഉള്ളത് പോലെ തോന്നിയിരുന്നു. അതെന്റെ തോന്നലാവാം.

നിങ്ങളോട് ഒരു സ്പിരിച്ച്യുല്‍ അട്രാഷന്‍ തോന്നുന്നുണ്ടെന്നാണ് ഒരിക്കല്‍ പറഞ്ഞത്. ‘സനല്‍ നിങ്ങളൊരു നല്ല മനുഷ്യനാണ്, എന്നെ പോലൊരാള്‍’.. എന്ന് പറഞ്ഞ് നിര്‍ത്തി. അതൊക്കെ ഒരു സൂചനകളായി തോന്നി.ഇഷ്ടം പറഞ്ഞതും അതുകൊണ്ടാണ്. പക്ഷേ അങ്ങനെ ആവണമെന്നില്ല. പക്ഷേ അവരുടെ പെരുമാറ്റം തനിക്ക് പ്രതീക്ഷ തന്നിരുന്നതായിട്ടാണ് സനല്‍ കുമാർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button