25.7 C
Kottayam
Monday, June 8, 2026

മഞ്ജു വാര്യരുടെ പാട്ട് റെക്കോർഡ് ചെയ്യാതെ പറ്റിച്ചു; ട്രോളന്മാരുടെ ശല്യത്തിനൊടുവിൽ സത്യാവസ്ഥ പറഞ്ഞ് നടി

Must read

കൊച്ചി”സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയ മഞ്ജു വാര്യരുടെ ശക്തമായ തിരിച്ച് വരവാണ് പ്രേക്ഷകര്‍ കണ്ടത്. ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റം നടത്തിയ മഞ്ജു വാര്യര്‍ അസുരന്‍ എന്ന ചിത്രത്തിലൂടെ നൂറ് കോടി സ്വന്തമാക്കുകയും ചെയ്തു.

രണ്ടാമതും തമിഴ് സിനിമയുമായി വരികയാണ് മഞ്ജു വാര്യര്‍. തല അജിത്ത് നായകനാവുന്ന തുനിവ് എന്ന സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായിട്ടെത്തുന്ന ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമൊരു പാട്ട് പുറത്ത് വന്നിരുന്നു.

- Advertisement -

കാസേ താന്‍ കടവുളടാ എന്ന് തുടങ്ങുന്ന പാട്ട് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. എന്നാല്‍ ഇതില്‍ മഞ്ജു വാര്യരുടെ ശബ്ദമില്ലാത്തത് വമ്പന്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം..

- Advertisement -

2023 ലെ പൊങ്കല്‍ റിലീസിനൊരുങ്ങുന്ന തുനിവ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും അഭിനയിക്കുന്നത്. പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമകൡലൂടെ വിജയം നേടി എടുക്കാറുള്ള അജിത്ത് ഇത്തവണയും അത് നേടുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അതേ സമയം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയായത് കൊണ്ട് തുനിവ് കേരളത്തിലും ചര്‍ച്ച വിഷയമായി. അങ്ങനെയാണ് സിനിമയില്‍ നിന്നും പുറത്ത വന്ന പാട്ടിനെ കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നത്.

തമിഴില്‍ ഡബ്ബ് ചെയ്യുക മാത്രമല്ല അതില്‍ താന്‍ പാടുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകന്‍ ജിബ്രാന്‍ എന്നിവര്‍ക്കൊപ്പമാണ് മഞ്ജു വാര്യരും സിനിമയില്‍ പാടിയത്. എന്നാല്‍ ഈ പാട്ട് പുറത്ത് വന്നപ്പോള്‍ മഞ്ജു വാര്യര്‍ ആംഗ്യം കാണിക്കുന്നത് മാത്രമേയുള്ളു. ശബ്ദമില്ല, ഇതോടെ മഞ്ജുവിന്റെ ശബ്ദം എവിടെ പോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. പിന്നാലെ ഇതെല്ലാം ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്തു.

- Advertisement -

മുന്‍പ് തുനിവിലെ കിടിലനൊരു ഗാനം പാടിയെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും പറഞ്ഞ് മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളെല്ലാം ചേര്‍ത്താണ് ട്രോളുകള്‍ വരുന്നത്. വൈശാഖനും ജിബ്രനും പാടുമ്പോള്‍ മഞ്ജു വാര്യരുടെ മൈക്ക് മ്യൂട്ട് ആയിരുന്നു.

പാട്ട് പാടുമ്പോള്‍ മഞ്ജു വാര്യര്‍ കരുതിയത് അവരത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ്. പാവം ചമ്മി പോയി. മഞ്ജു ഇങ്ങനെ തള്ളരുത്, പാട്ടില്‍ നടിയുടെ ശബ്ദം തപ്പി മടുത്തു എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് തമിഴ് ആരാധകരില്‍ നിന്നും വരുന്നത്.

ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളന്മാര്‍ക്കുള്ള വിശദീകരണം നല്‍കി മഞ്ജു തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘തുനിവിലെ കാസേ താന്‍ കടവുളടാ എന്ന ലിറിക്കല്‍ വീഡിയോ പുറത്ത്. അതില്‍ എന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നവരോട് പറയുകയാണ്, വിഷമിക്കണ്ട,

ഇത് വീഡിയോ പതിപ്പിനായി റെക്കോര്‍ഡ് ചെയ്തതാണ്. നിങ്ങളുടെ ഉത്കണ്ഠകള്‍ക്ക് നന്ദി. ട്രോളുകളൊക്കെ ഞാന്‍ ആസ്വദിച്ചു. എല്ലാവരോടും സ്‌നേഹം’, എന്നുമാണ് മഞ്ജു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ആരാധകര്‍ക്കുള്ള മറുപടി നല്‍കി മഞ്ജു എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week