EntertainmentKeralaNews

ബൈക്ക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യർ; ഇത്തവണ സോളോ ട്രിപ്പ് ആണോയെന്ന് ആരാധകർ

കൊച്ചി:ടൂവീലർ ലൈസൻസ് എടുത്തതിന് പിന്നാലെ നടി മഞ്ജു വാര്യർ ബൈക്കിൽ കറങ്ങി നടപ്പാണ്. തന്റെ ബൈക്ക് റൈഡ് ചിത്രങ്ങളൊക്കെയും മഞ്ജു തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിത തന്റെ മറ്റൊരു റൈഡിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മഞ്ജു.

https://www.instagram.com/p/CtWVSstPeio/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

നടൻ അജിത് കുമാറിനെയും മഞ്ജു ടാഗ് ചെയ്തിട്ടുണ്ട്. അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് പലപ്പോഴായി മഞ്ജു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അതിന് ശേഷമാണ് മഞ്ജു ടൂവീലർ ലൈസൻസ് എടുത്തത്. ലൈസൻസ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യൂആർ 1250 ജിഎസ് ബൈക്ക് മഞ്ജു വാങ്ങിയിരുന്നു. അടുത്തിടെ നടൻ സൗബിനൊപ്പം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു.

താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നതും. നിങ്ങളെന്നും ഒരു പ്രചോദനമാണ്, സൂപ്പർ ചേച്ചി എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. നടൻ അജിത്തിനൊപ്പമുള്ള മഞ്ജുവിന്റെ റൈഡ് ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.


യാത്രകളോട് തനിയ്ക്കുള്ള ഇഷ്ടത്തേക്കുറിച്ചു മഞ്ജു പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. സമീപകാലത്തായി താജ് മഹലിന് അരികിൽ നിന്നുള്ളൊരു ചിത്രവും മഞ്ജു പങ്കുവച്ചിരുന്നു. ഇത്രയും ലോകം, വളരെ കുറച്ച് സമയം എന്ന ക്യാപ്ഷനോടെയായിരുന്നു മഞ്ജു ചിത്രം ഷെയർ ചെയ്തിരുന്നത്. ബൈക്ക് മാത്രമല്ല മിനി കൂപ്പർ, റേഞ്ച് റോവർ എന്നിവയും മഞ്ജുവിന്റെ പക്കലുണ്ട്.

മിനി കൂപ്പർ ഓടിച്ച് സെറ്റിലേക്കും മറ്റുമെത്തുന്ന മഞ്ജുവിന്റെ വീഡിയോകളൊക്കെ മുൻപ് സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. ഫോർ വീലർ ലൈസൻസ് മുൻപ് ഉണ്ടായിരുന്നെങ്കിലും കുറച്ചു വർഷങ്ങൾ മാത്രം ആയിട്ടുള്ളൂ മഞ്ജു കാർ ഓടിക്കാൻ തുടങ്ങിയിട്ട്.

മോട്ടോർ വാബഹനവകുപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ മഞ്ജു പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാഹനം ഓടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്കിറക്കാറില്ലെന്നായിരുന്നു മഞ്ജു അന്ന് പറഞ്ഞത്.

വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ.
പക്ഷേ ഒറ്റയ്ക്ക് ഒരു വണ്ടിയുമായി വിടാൻ അമ്മയ്ക്കും ചേട്ടനും പേടിയാണ്. സാഹസികത ഒട്ടുമില്ലാത്ത ഡ്രൈവറാണ് താനെന്നും അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മഞ്ജു പറഞ്ഞിരുന്നു. വെള്ളരിപ്പട്ടണമാണ് മഞ്ജുവിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തി ചിത്രം. വൻ ഹൈപ്പോടെ ഒക്കെയാണ് ചിത്രമെത്തിയതെങ്കിലും വിജയം നേടാൻ ചിത്രത്തിനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button