EntertainmentKeralaNews

റിസ്ക് എടുക്കുക,അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക!’തലപ്പാവ് ധരിച്ച് മഞ്ജു വാര്യർ

കൊച്ചി:മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(manju warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

തലപ്പാവ് ധരിച്ച് നിൽക്കുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. ‘റിസ്ക് എടുക്കുക, അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക!’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. മഞ്ജു ആൺവേഷത്തിൽ അഭിനയിച്ച ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചില കമന്റുകൾ. ‘ഇത് ദയയിലെ ചെറുക്കനല്ലേ’ എന്നാണ് ഒരു കമന്റ്.

https://www.instagram.com/p/CVxZwAqPeFP/?utm_medium=copy_link

1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍. നടൻ മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഹിറ്റു സംവിധായകനായ പ്രിയദര്‍ശൻ്റെ ചന്ദ്രലേഖയിലേക്ക് ആദ്യം പരിഗണിച്ചത് അക്കാലത്ത് ഏറെ തിരക്കുള്ള മഞ്‍ജു വാര്യരെയായിരുന്നു എന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ നായികാ കഥാപാത്രമായി തന്നെ പ്രിയദര്‍ശൻ പരിഗണിച്ചിരുന്നുവെന്ന് മഞ്‍ജു വാര്യര്‍ അറിഞ്ഞത് അടുത്തകാലത്തുമാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് പ്രിയദര്‍ശൻ ഇക്കാര്യം മഞ്‍ജു വാര്യരോട് പറഞ്ഞത്.

ലേഖ എന്ന കഥാപാത്രായി അഭിനയിക്കാനുള്ള അവസരം വഴിമാറിയതില്‍ നിരാശ തോന്നിയെന്നും മഞ്‍ജു വാര്യര്‍ പറഞ്ഞിരുന്നു. മഞ്‍ജു വാര്യരെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്‍ടപ്പെട്ടത്. അങ്ങനെ ചന്ദ്രലേഖയിലെ ആ കഥാപാത്രമായി പൂജാ ബത്ര അഭിനയിക്കുകയും എല്ലാവരുടെയും പ്രിയം സ്വന്തമാക്കുകയും ചെയ്‍തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button