കമന്റില്‍ ഹൃദയമിട്ട് മഞ്ജു വാര്യര്‍

കൊച്ചി:മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. നായകന്മാർ അരങ്ങ് തകർത്തിരുന്ന സമയത്തായിരുന്നു മഞ്ജു മലയാള സിനിമയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമയിൽ ഒരു മേൽവിലാസം നേടിയെടുക്കാൻ മഞ്ജുവിന് സാധിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് താരം. അടിക്കടി തന്റെ തന്നെ സുന്ദരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിലരെയൊക്കെ രസിപ്പിയ്ക്കുകയും മറ്റു ചിലരെ ‘അസൂയപ്പെടുത്തുകയും’ ചെയ്യാറുണ്ട്. ഫോട്ടോയ്‌ക്കൊപ്പം മഞ്ജു പങ്കുവയ്ക്കുന്ന അടിക്കുറിപ്പുകളും പലപ്പോഴും പ്രചോദനപരമാണ്. കഥാപത്രം മെച്ചപ്പെടുത്താൻ വേണ്ടി ഗെറ്റപ്പിലും വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. അത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായാവാറുമുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ പുതിയ ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് നടി തന്റെ പുതിയ ചിത്രം പങ്കുവച്ചത്. സാധാരണ പോലെ സിമ്പിൾ ലുക്കിൽ ആയിരുന്നു മഞ്ജു എത്തിയത്. അലക്‌സ് ജെ പുളിക്കലും ബിനീഷ് ചന്ദ്രയും ചേര്‍ന്ന് ഈ ചിത്രങ്ങൾ പകർത്തിയത്. അത്ഭുതവും അലഞ്ഞ് തിരിയലും ആവര്‍ത്തിച്ച് എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

മഞ്ജുവിന്റെ പുതിയ ചിത്രം വൈറലായിട്ടുണ്ട്. ആരാധകരും സുഹൃത്തുക്കളും മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഉഫ്ഫ്, ലളിതമായതും സാധാരണമാതുമായ സൗന്ദര്യം’ എന്നായിരുന്നു അഞ്ജലി മേനോൻ കമന്റ് ചെയ്തത്. ഹൃദയത്തിന്റെ ഇമോജിയാണ് ആ കമന്റിന് മഞ്ജു കൊടുത്ത മറുപടി. അത്രയൊന്നും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത അഞ്ജലി മേനോന്‍, മറ്റ് പോസ്റ്റുകള്‍ക്കൊന്നും കമന്റ് എഴുതാറില്ല എന്നത് എടുത്ത് പറയണം. മനോഹരം എന്ന് പറഞ്ഞ് ബാബു ആന്റണിയും മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മനോഹരം എന്നാണ് അധികം പ്രേക്ഷകരും കമന്റ് ചെയ്തിരിക്കുന്നത്. കണ്ടില്ലേലും നേരിട്ടറിയില്ലേലും ഈ പുഞ്ചിരി കാണുമ്പോ മനസ്സിലൊരു സന്തോഷം നിറയും, മനോഹരമായ ഒരു പുഞ്ചിരി മതി ആ ദിവസം സന്തോഷമാവാൻ ,ഓരോ ഭാവവും ഒന്നിനൊന്നു മനോഹരം… എന്നിങ്ങനെ കമന്റുകളാണ് ലഭിക്കുന്നത്. മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അലക്‌സ് ജെ പുളിക്കലും ബിനീഷ് ചന്ദ്രയും തങ്ങളുടെ ഫോണില്‍ മഞ്ജുവിന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. ‘തിരശ്ശീലയ്ക്ക് പിന്നില്‍ രണ്ട് ഫോട്ടോഗ്രാഫര്‍മാരും മനോഹരമായ കാഴ്ചക്കാരനും’ എന്ന് പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ് മഞ്ജു ഷെയര്‍ ചെയ്തത്.

മരയ്ക്കാര്‍ അറബിക്കടലിന്റെ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നിലവില്‍ മഞ്ജു വാര്യര്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ഇന്ത്യന്‍ സിനിമാ പ്രേമികള്‍ തന്നെ അക്ഷമരായി കാത്തിരിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News