KeralaNews

പാതിരാത്രി അതിഥിയായി മഞ്ജുവാര്യര്‍, പത്തിരിയും മീൻകറിയും വയറു നിറയെ കഴിച്ചു! താരത്തെ സൽക്കരിച്ചത് ആരാണെന്ന് കണ്ടോ?

കൊച്ചി:മലയാളികളുടെ പ്രിയ നായിക, സോഷ്യൽ മീഡിയായിൽ സജീവം, അടിക്കടി തന്റെ തന്നെ സുന്ദരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിലരെയൊക്കെ രസിപ്പിയ്ക്കുകയും മറ്റു ചിലരെ ‘അസൂയപ്പെടുത്തുകയും’ ചെയ്യുന്നു… പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല… നടി മഞ്ജു വാര്യരെ കുറിച്ചാണ്.

ഫോട്ടോയ്‌ക്കൊപ്പം മഞ്ജു പങ്കുവയ്ക്കുന്ന അടിക്കുറിപ്പുകളും പലപ്പോഴും പ്രചോദനപരമായി മാറാറുണ്ട്. മഞ്ജു വാര്യരുടെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങിന്റെ വീഡിയോയും അമ്മയുടെ ജനറൽ ബോർഡ് മീറ്റിങ്ങിൽ എത്തിയ മഞ്ജുവിന്റെ ലുക്കും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഫുഡ് വ്‌ളോഗർ സാബു പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഒപ്പം മഞ്ജുവിനെ കുറിച്ചുള്ള ആരാധകരുടെ വാക്കുകളും.

ചേച്ചി ഭക്ഷണം എങ്ങനെ ഉണ്ടെന്നു സാബു ചോദിക്കുമ്പോൾ അയ്യോ ഉമ്മയാണോ എന്നും മഞ്ജു ചോദിക്കുന്നു. താനിത് റെക്കോർഡ് ചെയ്യുകയാണ് എന്നും സാബു പറയുന്നുണ്ട്. ഭക്ഷണം ഒരു രക്ഷയും ഇല്ല അടിപൊളിയാണ്. രാത്രിയിൽ വിളിച്ചു പറഞ്ഞു ബുദ്ധിമുട്ടിച്ചതിൽ ഞങ്ങൾ ആദ്യം ക്ഷമ ചോദിക്കുന്നു എന്നും മഞ്ജു വാര്യർ പറയുന്നു. എനിക്ക് എല്ലാം ഇഷ്ടമായി, പക്ഷേ എന്റെ പേഴ്സണൽ ഇഷ്ടം ഫിഷ് ആയതുകൊണ്ട് ഫിഷാണ് ഏറ്റവും അധികം ഇഷ്ടമായത്. നന്ദി എന്നും വീഡിയോയിൽ മഞ്ജു പറയുന്നുണ്ട്. അതേസമയം മഞ്ജുവിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടു ഇരുണ്ട കാലങ്ങളെ പിന്നിലാക്കി ജീവിതത്തിന്റെ മനോഹര മുഖം തിരിച്ചു പിടിച്ചതിന്റെ അടയാളമാണ് അനേകായിരങ്ങളുടെ കൈയടികളുടെ നടുവിൽ കൈ ഉയർത്തി നിൽക്കുന്ന ഈ ചിത്രം… ഇനിയും വാനോളം പറന്നുയരുക പ്രിയപെട്ടവളെ എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ വൈറലായി മാറുന്നത്.

ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മരക്കാർ മുതൽ നിരവധി സൂപ്പർ ഹിറ്റുകൾ ആണ് തിരിച്ചുവരവിൽ മഞ്ജു പ്രേക്ഷകർക്ക് നൽകിയത്. ജാക്ക് ആന്റ് ജില്‍, മേരി ആവാസ് സുനോ,ലളിതം സുന്ദരം, കയറ്റം, പടവെട്ട് വെള്ളരിക്കാപ്പട്ടണം തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker