മഞ്ജു വാര്യര്‍ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 25,000 രൂപ

കോഴിക്കോട്: മലയാള സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. 25,000 രൂപയോളമാണ് യുവതിക്ക് നഷ്ടമായത്. മഞ്ജു വാര്യര്‍ക്കൊപ്പം തുല്യ പ്രധാനമുള്ള റോള്‍ എന്ന് പറഞ്ഞാണ് യുവതിയെ കബളിപ്പിച്ചത്. ഇടുക്കി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

കണ്ണീരും കിനാവും എന്നാണ് സിനിമയുടെ പേര് പറഞ്ഞാണ് പണം കൈപ്പറ്റിയത്. പ്രധാന കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഞ്ജു വാര്യരുമാണ്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയായ നളിനി എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ഈ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു.

സീരിയല്‍ ചര്‍ച്ചകള്‍ക്കായുണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട സ്ത്രീയാണ് വേഷം വാഗ്ദാനം ചെയ്തത്. ഇടുക്കിയിലെ ചേലച്ചുവട് എന്ന സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി. അവിടെ സിനിമയിലുള്ളവരെന്ന് പറഞ്ഞ് നാലംഗസംഘത്തെ പരിചയപ്പെടുത്തി. അമ്പതിനായിരം രൂപയാണ് ആദ്യം ചോദിച്ചത്. 25,000 രൂപ പല ഘട്ടങ്ങളിലായി നല്‍കി. അങ്ങനെ ഒരു സിനിമയേ ഇല്ലെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News