EntertainmentKeralaNews

കിടിലന്‍ മേക്കോവര്‍.. മമ്മൂട്ടിയെപ്പോലെ പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന സംശയത്തില്‍ ആരാധകര്‍… | Manju Latest Look Goes Viral

കൊച്ചി അഭിനയം കൊണ്ടും ജീവിതംകൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയതാരമാണ് മഞ്ജു വാര്യര്‍. ഒരു കാലത്ത് മലയാളിയുടെ സ്വന്തമായിരുന്ന താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നങ്കിലും പീന്നീട് നടത്തിയ തിരിച്ചു വരവ് ?ഗംഭീരം തന്നെയായിരുന്നു. ദിവസം മുന്‍പോട്ടു പോകുന്തോറും ചെറുപ്പക്കാരിയായി വരുന്ന താരം മലയാളികളുടെ സ്വകാര്യ സ്വത്താണെന്ന് തന്നെ പറയണം.

യുവനടിമാരെ വെല്ലുന്ന ലുക്കിലാണ് താരം പലപ്പോഴും ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. സിനിമയില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലും നൃത്തവേദികളിലും പരസ്യങ്ങളിലും പൊതുപരിപാടികളിലെല്ലാമായി സജീവമാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ക്ഷണനേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ലളിതം സുന്ദരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

https://www.instagram.com/p/CdCglxpJgso/?igshid=YmMyMTA2M2Y=

വെറ്റ് സാന്റല്‍ കൂട്ടുകെട്ടില്‍ നിറഞ്ഞ കോട്ടും സ്യുട്ടും ധരിച്ചാണ് മഞ്ജു ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിരിക്കുന്നത് രാഹുല്‍ എം സത്യനാണ്. രാഹുല്‍ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും. എങ്ങനെ ഇങ്ങനെ ചെറുപ്പമായി ഇരിക്കാന്‍ കഴിയുന്നുവെന്നാണ് ചിത്രങ്ങള്‍ കണ്ടതിനു പിന്നാലെ ആരാധകര്‍ ചോദിക്കുന്നത്. മാത്രമല്ല ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തിയും മഞ്ജു വാര്യര്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്. മമ്മൂട്ടിയെപ്പോലെ തന്നെ മഞ്ജുവിനും പ്രായം റിവേഴ്സ് ഗിയറിലാണെന്നാണ് ആരാധകരുടെ വാദം.

https://www.instagram.com/p/CdCdu5IpeZ9/?igshid=YmMyMTA2M2Y=

നീണ്ട പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് 2014-ല്‍ വീണ്ടും സിനിമയിലേക്ക് വന്ന മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തിരിച്ചുവരവിലെ മഞ്ജുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഓരോ സിനിമ കഴിയും തോറും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കാണ് താരം എത്തുന്നതിനോടൊപ്പം കൂടുതല്‍ ചെറുപ്പമായും താരം മാറിക്കഴിഞ്ഞു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

https://www.instagram.com/p/CdCcmiCpSsx/?igshid=YmMyMTA2M2Y=

നടി മഞ്ജു വാര്യര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മഞ്ജു വാര്യര്‍ മാനേജര്‍മാരുടെ തടവിലാണെന്നും ഏതുനിമിഷവും അവര്‍ കൊല്ലപ്പെട്ടേക്കുമെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഫേസ്ബുക്ക് പുറത്തു വന്നത്. എന്നാല്‍ അതല്ല യഥാര്‍ത്ഥ്യമെന്നാണ് മഞ്ജു വാര്യരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ മഞ്ജുവാര്യരോട് പ്രേമാഭ്യര്‍ത്ഥന നടത്തിയിയിരുന്നെന്നും അതു നിരാകരിച്ചതിന്റെ പേരില്‍ അപവാദ പ്രചരണവുമായി അദ്ദേഹം രംഗത്തെത്തിയെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.

സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ലൊക്കേഷനില്‍ വച്ച് മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകന്‍ തുറന്നു പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്‍ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ലെന്നുള്ളതായിരുന്നു യാഥാര്‍ത്ഥ്യമെന്നും മഞ്ജുവാര്യരുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. എന്നാല്‍ പിന്‍മാറാന്‍ ഒരുക്കമല്ലാതെ സനല്‍കുമാര്‍ പ്രണയാഭ്യര്‍ത്ഥനകളുമായി
മുന്നോട്ടു പോകുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകള്‍ പിന്നീട് മഞ്ജു എടുക്കാതെയായി. തുടര്‍ന്ന് സംവിധായകന്‍ വാട്സാപ്പില്‍ മെസേജ് ചെയ്യാന്‍ ആരംഭിച്ചുവെന്നും മഞ്ജു സനലിനെ അവിടെയും ബ്ലോക്ക് ചെയ്തുവെന്നും പറയപ്പെടുന്നു. തുടര്‍ന്ന് എസ്എംഎസും മെയിലും വഴി സനല്‍കുമാര്‍ പ്രണയാഭ്യര്‍ത്ഥനകള്‍ നടത്തിത്തുടങ്ങി.

ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയുള്ള മെസേജുകളാണ് സനല്‍കുമാര്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിലുള്ളതെന്നാണ് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൂടിയപ്പോള്‍ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും സംവിധായകന്‍ വകവച്ചില്ല. പ്രണയാഭ്യര്‍ത്ഥനകളും ഫേസ്ബുക്കില്‍ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് നടയുടെ ഭാഗത്തു നിന്നുള്ള വാദം.

സനല്‍ കുമാര്‍ ശശിധരന്‍ തനിക്കയച്ച മെസേജുകളുടേയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകളും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയതെന്നാണ് വിവരം. മഞ്ജുവിന്റെ ഭാഗത്തു നിന്നും പൊലീസിനെ സമീപിക്കുമെന്ന് സൂചനകള്‍ ലഭിച്ചതുകൊണ്ടാണ് മഞ്ജുവിന്റെ മാനേജര്‍മാര്‍ക്ക് എതിരെ സനല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രണയം നിരസിച്ചതിന്റെ പേരില്‍ സനല്‍കുമാര്‍ തന്നെ ആക്രമിക്കുമോ എന്ന ഭയം മഞ്ജുവാര്യര്‍ക്ക് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button