കൊച്ചി:സോഷ്യൽമീഡിയയുടെ അതിപ്രസരമുണ്ടാകും മുമ്പ് താരങ്ങൾക്ക് ഇത്രയേറെ പ്രമോഷൻസ് സിനിമയുടെ റിലീസിന് മുമ്പ് ചെയ്യേണ്ടി വരാറില്ലായിരുന്നു.
നാടുനീളെ പോസ്റ്റർ ഒട്ടിക്കുന്നവരും അനൗൺസ്മെന്റ് നടത്തുന്നവരും പ്രമോഷൻ കൃത്യമായി ചെയ്തോളും. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരങ്ങൾ തന്നെ തുനിഞ്ഞിറങ്ങിയാണ് സിനിമാപ്രമോഷൻ നടത്തുന്നത്.
അങ്ങനെ നടത്തിയാൽ മാത്രമെ ആളുകൾ തിയേറ്ററിലേക്ക് എത്തുകയുള്ളു. സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും പ്രമോഷനിടയിൽ പറയുന്ന കാര്യങ്ങളും ടീസറും ട്രെയിലറുമെല്ലാം വിലയിരുത്തിയ ശേഷമാണ് ഓരോ പ്രേക്ഷകനും ഇന്ന് തിയേറ്ററുകളിലേക്ക് എത്തുന്നത്.
അതിനാൽ തന്നെ ഒടിടിയിൽ സിനിമ വരുന്നതിനും മുമ്പ് പ്രേക്ഷകനെ തിയേറ്ററിലേക്ക് എത്തിക്കേണ്ട കടമ താരങ്ങളുടേതായി മാറിയിരിക്കുകയാണ്.
അതിനും കൂടി ചേർത്താണ് പ്രതിഫലം നൽകുന്നത് പോലും. അത്രയേറെ സ്റ്റാർഡമുള്ള താരങ്ങൾ പോലും മൂന്നും നാലും ദിവസം ഉറക്കം പോലും വേണ്ടെന്ന് വെച്ച് പ്രമോഷൻ നടത്താറുണ്ട്.
താരങ്ങളെ ഇത്തരത്തിൽ പൊതുവേദികളിൽ കിട്ടുമ്പോൾ അവരുടെ പെരുമാറ്റവും സംസാരവുമെല്ലാം വിലയിരുത്തി പ്രേക്ഷകരും സോഷ്യൽമീഡിയ ഉപഭോക്താക്കളും പുകഴ്ത്തുകയും ട്രോളുകയുമെല്ലാം ചെയ്യാറുണ്ട്.
അതിനാൽ തന്നെ ഒരോ പൊതുവേദികളിൽ എത്തുമ്പോഴും സംസാരിക്കുമ്പോഴും അളന്ന് മുറിച്ച് കൃത്യമായി ചെയ്യാൻ താരങ്ങളും ശ്രമിക്കാറുണ്ട്.
ഇപ്പോഴിത തന്റെ പുതിയ സിനിമ വെള്ളരിപട്ടണത്തിന്റെ പ്രമോഷന്റെ ഭാഗമായി മഞ്ജു വാര്യർ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖവും അതിന് താഴെ വന്ന ചില കമന്റുകളുമാണ് ചർച്ചയാകുന്നത്.
സിനിമയിലെ സഹതാരങ്ങളായി സൗബിൻ ഷാഹിർ, കൃഷ്ണ ശങ്കർ, വീണ നായർ എന്നിവർക്കൊപ്പമാണ് പ്രമോഷനിൽ മഞ്ജുവും പങ്കെടുത്തത്.
അഭിമുഖത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് അഹങ്കാരത്തോടെ മഞ്ജു വാര്യർ സംസാരിച്ചുവെന്ന് പറഞ്ഞാണ് ഒരു വിഭാഗം ആളുകൾ കുറ്റപ്പെടുത്തുന്നത്.
തന്റെ നേരത്തെ ഇറങ്ങിയ ചില സിനിമകൾ പരാജയപ്പെട്ടതിനെ കുറിച്ചും മഞ്ജു വാര്യർ സംസാരിച്ചു. വിജയിച്ച സിനിമകളും പരാജയപ്പെട്ട സിനിമകളും തനിക്ക് മാത്രമല്ല എല്ലാവർക്കുമുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.
‘വിജയിച്ച സിനിമകളും പരാജയപ്പെട്ട സിനിമകളും എനിക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. അതിനാൽ തന്നെ ചെയ്യുന്നത് നന്നാവണമെന്ന ആഗ്രഹത്തോടെയാണ് വെള്ളരിപ്പട്ടണം സിനിമ ചെയ്തിരിക്കുന്നത്.’
ഒരു സിനിമയുടെ അന്തിമ വിധി മനസിലാകുന്നത് ആ സിനിമ ഇറങ്ങി കഴിഞ്ഞ് പ്രേക്ഷകരുടെ അഭിപ്രായം വരുമ്പോഴാണ്. കഴിഞ്ഞ പടത്തിനേക്കാൾ കൂടുതൽ ഇംപ്രൂവ് ചെയ്ത് അഭിനയിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.’
‘മലയാളികൾക്ക് ഇഷ്ടപ്പെടുന്ന ഗ്രാമത്തിന്റെ ഭംഗി വെള്ളരിപട്ടണത്തിൽ കാണാമെന്നാണ്’ മഞ്ജു വാര്യർ പറഞ്ഞത്.
വലിയ രീതിയിൽ പ്രമോഷൻ ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിച്ച് ജാക്ക് ആന്റ് ജിൽ.
സിനിമ പക്ഷെ വലിയ പരാജയമായിരുന്നു. ഇനിയും താൻ എന്തുവന്നാലും വിളിക്കുന്ന പടങ്ങളിലും അഭിനയിക്കുമെന്നും സംസാര രീതിയിൽ മാറ്റം വരുത്തണമെന്നൊക്കെ തോന്നിയിരുന്നുവെന്നും ഫ്ലോപ്പായ പടം കഴിഞ്ഞ് അടുത്ത സിനിമ ചെയ്യുമ്പോൾ ഒരിക്കലും മോശമായി അഭിനയിക്കില്ലല്ലോ എന്നുമാണ് പരായപ്പെട്ട സിനിമകളെ കുറിച്ച് സംസാരിച്ച് സൗബിൻ പറഞ്ഞത്.
ബിഹൈൻവുഡ്സിന് മഞ്ജു വാര്യർ നൽകിയ അഭിമുഖം കാണുമ്പോൾ അഹങ്കാരം കാണാമെന്നാണ് ഒരു വിഭാഗം ആളുകൾ വീഡിയോയ്ക്ക് കമന്റ് ചെയ്തത്.
‘അഹങ്കാരിയാണ് മഞ്ജു വാര്യർ… വലിയ ആളാണെന്നാണ് ഭാവം. ഇരിക്കുമ്പോൾ എപ്പോഴും കാലിന്മേൽ കാൽ കേറ്റി വെച്ചേ ഇരിക്കാറുള്ളു’ എന്നാണ് ഒരാൾ നടിയെ വിമർശിച്ച് കുറിച്ചത്.
ഇതോടെ മഞ്ജുവിന്റെ ആരാധകർ നടിയെ പിന്തുണച്ച് എത്തി. ‘കാലിൻ മുകളിൽ കാൽ കേറ്റി വെക്കുമായിരിക്കും. പക്ഷെ ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങളിൽ തെറ്റ് കാണാൻ കഴിയില്ല.’
‘സംസാരത്തിലും മാന്യതയുണ്ട്. അവരുടെ ശരീരത്തിനെ വെച്ച് ജഡ്ജ് ചെയ്യാതെ അവർ പറയുന്ന കാര്യത്തിൽ ജഡ്ജ് ചെയ്യൂ. ആശയ പരമാവട്ടെ എല്ലാം’ എന്നാണ് നടിയെ വിമർശിച്ച വ്യക്തി മറുപടിയായി ആരാധകർ കുറിച്ചത്.