EntertainmentKeralaNews
മേപ്പടിയാന്‍ സംവിധായകൻ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബി.ജെ.പി നേതാവിന്റെ മകൾ
കൊച്ചി:മേപ്പടിയാന്‍ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വെച്ചാണ് വിവാഹം. വിഷ്ണുവിന്റെ ആദ്യ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍. ചിത്രത്തിന്റെ തിരക്കഥയും വിഷ്ണുവിന്റേതായിരുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചത്.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News