EntertainmentKeralaNews

ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്! ട്രോള്‍ പ്രതീക്ഷിച്ച് തന്നെയാണ് ചെയ്തത്! ആയിഷയിലെ വൈറല്‍ ഗാനത്തെക്കുറിച്ച് മഞ്ജു വാര്യര്‍

കൊച്ചി:കഥാപാത്രത്തിന് അനുയോജ്യമായ തരത്തിലുള്ള മേക്കോവറുകള്‍ നടത്തുന്നയാളാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ലുക്കുകള്‍ എപ്പോഴും ചര്‍ച്ചയായി മാറാറുമുണ്ട്. മുടി മുറിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും പോലെയുള്ള കാര്യങ്ങളെല്ലാം താരം ചെയ്യാറുണ്ട്. ആയിഷയിലെ ഗാനരംഗത്തിന് ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതുപോലെ തന്നെയായാണ് സംഭവിച്ചതെന്നും താരം പറയുന്നു.


ഞാന്‍ തന്നെയുണ്ടാക്കിയതായിരുന്നു അത്. ഡാന്‍സ് മാസ്റ്റര്‍ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതല്‍ ട്രോളുകള്‍ വന്നത്.ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്. ഞാന്‍ പ്രതീക്ഷിച്ച പോലെ വളരെ മനോഹരമായ ട്രോളുകള്‍ വന്നിരുന്നു. അത് ഞാന്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. എന്റെ ഒറിജിനല്‍ മുടി തന്നെയായിരുന്നു അതെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

manju warrier s funny comment about ayisha movie song


കണ്ണില് കണ്ണില് എന്ന ഗാനമായിരുന്നു ആദ്യം റിലീസ് ചെയ്തത്. ഈ പ്രായത്തിലൊരു എന്തൊരു എനര്‍ജിയാണെന്നായിരുന്നു ഗാനം കണ്ടവരെല്ലാം പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി കോറിയോഗ്രാഫി ചെയ്തത്. അഹി അജയന്‍ ആലപിച്ച ഗാനം എഴുതിയത് ബികെ ഹരിനാരാണയനായിരുന്നു.

തിരക്കിട്ട അഭിനയ ജീവിതത്തിലും നൃത്തത്തെ താരം കൂടെക്കൂട്ടിയിരുന്നു. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് തുടരണമെന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞിരുന്നതെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു. ട്രാന്‍സ്ഫര്‍ സമയത്തെല്ലാം നൃത്തം പഠിക്കാനുള്ള സൗകര്യമുണ്ടോയെന്നാണ് അച്ഛന്‍ അന്വേഷിച്ചിരുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ആയിഷ. ചിത്രത്തിനായി ഡാന്‍സ് കോറിയോഗ്രാഫി ചെയ്യാനായി പ്രഭുദേവ എത്തിയതും വലിയ ചര്‍ച്ചയായിരുന്നു. താനൊരുപാട് ആരാധനയോടെ നോക്കിക്കണ്ടിരുന്നയാളാണ് പ്രഭുദേവയെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button