24.9 C
Kottayam
Saturday, June 6, 2026

വൈറലായി മഞ്ജുവിന്റെ ക്യൂട്ട് ചിത്രങ്ങള്‍, ‘കൊല്ലുന്ന ചിരി’യെന്ന്‌ ആരാധകര്‍

Must read

കൊച്ചി:നീണ്ട നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കി തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. എന്ന സിനിമ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറെ മികച്ച രീതിയില്‍ ഒരുക്കിയ മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും ഉള്‍പ്പെടെ ഒരേ സ്വരത്തില്‍ സമ്മതിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇതുവരെ കാണാത്ത വെറൈറ്റി ലുക്കില്‍ മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്. പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ശാലീന സുന്ദരിയായി മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത നടിയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമ വിട്ട താരം വിവാഹ മോചന ശേഷമാണ് സിനിമയില്‍ വീണ്ടും സജീവമായി തുടങ്ങിയത്. പതിനാല് വര്‍ഷത്തിനുശേഷമുള്ള രണ്ടാം വരവില്‍ ഇതിനകം വ്യത്യസ്തമായ ഒട്ടനവധി വേഷങ്ങള്‍ മഞ്ജുവിനെ തേടിയെത്തി കഴിഞ്ഞു. അതിലേറ്റവും ഒടുവിലത്തേത്താണ് ദി പ്രീസ്റ്റിലേത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി ഒരുമിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. രണ്ടാം വരവിന് ശേഷം സോഷ്യല്‍മീഡിയയിലുള്‍പ്പെടെ മോഡേണ്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ മഞ്ജു പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സൂപ്പര്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. ഒരു ചിത്രമാണ് ഇന്‍സ്റ്റയില്‍ മഞ്ജു പങ്കുവെച്ചിരിക്കുന്നതെങ്കിലും ഫാന്‍സ് ഗ്രൂപ്പുകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ കമന്റുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് താരങ്ങളും ആരാധകരും. ലവ് റിയാക്ഷനുകളുമായി അജുവും ഐഷുവും ശ്രിന്ദയും സഞ്ജുവും സരയുവും മാളവികയുമൊക്കെ എത്തിയിട്ടുണ്ട്. റിവേഴ്‌സിങ് ഏയ്ജ് എന്ന കമന്റുമായി റേബയും ദേ വേറൊരു കോഫി ഫാനെന്ന് അശ്വിന്‍ കുമാറും ഐ ലൗ യു വേഗം തിരിച്ചു വാ എന്ന് പൂര്‍ണ്ണിമയും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

- Advertisement -

ലെഫ് ഹാപ്പന്‍സ്, ലാഫ്റ്റര്‍ ഹെല്‍പ്‌സ്, ആന്‍ഡ് കോഫി ടൂ…എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കില്ലിങ് ലുക്ക്, കില്ലിങ് സ്‌മൈല്‍, കൂള്‍ ലുക്ക്, തുടങ്ങി നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’, ‘ജാക്ക് ആന്‍ഡ് ജില്‍’, കയറ്റം, ചതുര്‍മുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി ഒരുങ്ങുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന മേരി ആവാസ് സുനോയിലെ ലുക്കാണിതെന്നും ഫാന്‍സ് ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week