27.9 C
Kottayam
Saturday, April 27, 2024

കേരളത്തില്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മഞ്ജു വാര്യര്‍; ആശംസകളുമായി ആരാധകര്‍

Must read

കൊച്ചി:മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. ഇപ്പോഴിതാ കേരളത്തില്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുകയാണ് മഞ്ജു വാര്യര്‍. ദേശീയ നെറ്റ് വര്‍ക്കിന്റ ഭാഗമായ വിനോദ ചാനല്‍ ‘സീ കേരള’ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മഞ്ജു വാര്യരെ പ്രഖ്യാപിച്ചു.

കേരളത്തില്‍ മറ്റൊരു ടെലിവിഷന്‍ ചാനലിനും ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ ഇല്ല. സെപ്തംബര്‍ 20 തിങ്കളാഴ്ചയാണ് മഞ്ജു വാര്യരെ സീ കേളം ചാനലിന്റെ ബ്രാന്‍ഡ് അംസാബഡര്‍ ആയി പ്രഖ്യാപിച്ചത്. ഇനി മുതല്‍ മഞ്ജു വാര്യര്‍ ആയിരിക്കും സീ കേരളം ചാനലിന്റെ മുഖം. മാര്‍ക്കറ്റിങ് മേഖലയിലും ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങളിലും എല്ലാം മഞ്ജു വാര്യര്‍ സീ കേരളത്തിന്റെ മുഖമായി വര്‍ത്തിക്കും. അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യുന്ന ബ്രാന്‍ഡ് ഫിലിമുകളിലും മഞ്ജു തന്നെ ആയിരിക്കും ചാനലിന്റെ മുഖമായി എത്തുക.

കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദ ചാനല്‍ എന്നാണ് സീ കേരളം വിശേഷിപ്പിക്കപ്പെടുന്നത്. മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നാണ് സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് നായര്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ ജീവിതത്തിലും ശക്തയും അസാധാരണയുമായി സ്ത്രീയാണ് മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറഞ്ഞു. സീ കേരളത്തിന്റെ ബ്രാന്‍ഡ് വാല്യുവിന്റെ ഏറ്റവും മികച്ച പ്രതിനിധീകരണം ആയിരിക്കും മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറയുന്നു.

സീ കേരളവുമായി സഹകരിക്കുന്നതില്‍ അത്രയധികം സന്തോഷമുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. കേരളത്തില്‍ ചെറിയ കാലത്തിനുള്ളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ആയ ചാനല്‍ ആണ് സീ കേരളം എന്നും മഞ്ജു പറഞ്ഞു. മലയാളി പ്രേക്ഷകരുമായി കൂടുതല്‍ അഗാധമായ ബന്ധം സൃഷ്ടിക്കാന്‍ ഈ പ്ലാറ്റ്ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീ കേരളത്തിന്റെ ബ്രാന്‍ഡ് ഫിലിമുകളിലെ അഭിനയം താന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week