KeralaNews

ജീവിതത്തിൽ തന്റെ റോൾമോഡൽ, ടീച്ചർക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നു

കൊച്ചി:കെ കെ ഷൈലജ ടീച്ചര്‍ ജീവിതത്തിൽ തന്റെ റോൾമോഡൽ ആണെന്ന് നടി മഞ്ജു വാര്യര്‍. ടീച്ചർക്ക് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്ന് മനോരമ ന്യൂസിന്റെ ന്യൂസ് മെയ്ക്കര്‍ പരിപാടിയില്‍ മഞ്ജു പറഞ്ഞു.

ഷൈലജ ടീച്ചറെ വിളിച്ച് ആരോഗ്യത്തെ കുറിച്ചെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് എന്നെ ഉപദേശിക്കാറുണ്ടെന്ന് താരം പറഞ്ഞു
ഒരു കലാകാരി എന്ന നിലയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും ടീച്ചര്‍ കൂട്ടിച്ചേർത്തു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button