‘തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു’ ; സൈബർ ആങ്ങളമാർക്ക് അതെ ഭാഷയിൽ മറുപടിയുമായി അഞ്ജലി അമീർ
കൊച്ചി:ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായികയാണ് അഞ്ജലി അമീർ. പേരൻപ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു. പിന്നീട് ബിഗ് ബോസ്സിലെ മത്സരാർത്ഥിയായും താരം തിളങ്ങി. ആദ്യ സീസണിൽ വൈൽഡ് കാർഡ് എൻട്രി വഴിയാണ് അഞ്ജലി ഷോയിൽ പ്രവേശിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജലി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് എതിരെ സൈബർ അറ്റാക്ക് ഉണ്ടാകാറുണ്ട്.കടുത്ത ഭാഷയിൽ ഉള്ള വിമർശനങ്ങൾക്ക് അഞ്ജലി നൽകുന്ന മറുപടിയും, ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അഞ്ജലി പങ്കിട്ട കുറച്ചു ചിത്രങ്ങളും, അതിനെതിരെ ഉണ്ടായ വിമർശനങ്ങൾക്ക് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്.
അഞ്ജലി പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു വ്യക്തി തുളയില്ലാത്ത വടയാണോ എന്നാണ് ചോദിച്ചത്. അതിനുള്ള മറുപടി അതേ ഭാഷയിൽ തന്നെയാണ് അഞ്ജലി നൽകുന്നത്. ‘തുള കാണാത്തവർക്ക് വേണ്ടി സമർപ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ പിന്നീട് ആ
ക്യാപ്‌ഷൻ താരം ഡിലീറ്റ് ചെയ്യുകയും ചെയ്തു.