കൊച്ചി:മിനിസ്ക്രീനിലൂടെയെത്തി നിരവധി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച നടയാണ് മഞ്ജു പത്രോസ്. ബിഗ്ബോസ് മലയാളം സീസണ് ടുവിലും മഞ്ജു എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വറലെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കപവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മാത്രമല്ല, ഇടയ്ക്കിടെ മഞ്ജുവിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് മഞ്ജു. വലിയ ബോഡിഷെയ്മിംഗ് തന്നെ തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് നടി ഒരു അഭിമുഖത്തില്‍ പറയുന്നത്.
നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും അധിക്ഷേപിക്കുന്നത് ആളുകള്‍ക്ക് ഭയങ്കര സുഖമാണ്. തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ളതിലേയ്ക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു.
തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്നേഹിക്കാന്‍ പറ്റൂവെന്നും താരം പറഞ്ഞു.
തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും മഞ്ജു പറഞ്ഞു. അതേകുറിച്ച് പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടും കാര്യമില്ല. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു. കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്. ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്.