Entertainment
മൂളിപ്പാട്ട് പാടിയപ്പോള്‍ ഇങ്ങനൊരു ഓണസമ്മാനം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ച; മഞ്ജു പത്രോസ്
‘ബിഗ് ബോസി’ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഞ്ജു പത്രോസ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച ഒരു അവസരത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് മഞ്ജു.
മൂളിപ്പാട്ട് പാടിയപ്പോള്‍ ഇങ്ങനൊരു ഓണ സമ്മാനം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് കുറിച്ചു കൊണ്ടാണ് തുടങ്ങിയത് കനവിലെ കണ്‍മണി എന്ന പേരില്‍ പുറത്തിറങ്ങുന്ന ആല്‍ബം ഗാനത്തിന്റെ റിലീസിന്റെ വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ആല്‍ബത്തില്‍ താന്‍ ഒരു താരാട്ട് പാട്ട് ആലപിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പുറത്തുവിടുമെന്നും മഞ്ജു വ്യക്തമാക്കി. ധാരാളം പേരാണ് മഞ്ജുവിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News