24.8 C
Kottayam
Sunday, June 7, 2026

മഞ്ജുവും ഞാനും തമ്മില്‍ ബന്ധത്തിലോ?തുറന്ന് പറഞ്ഞ് ഫുക്രു

Must read

കൊച്ചി:ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടായ മലയാളം ബിഗ് ബോസണ് രണ്ടാം സീസണ്‍. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ഏഴുപത് ദിവസം കഴിഞ്ഞതോടെ അവസാനിപ്പിച്ചു. കൊവിഡ് കാരണമാണെങ്കിലും പ്രേക്ഷകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ സീസണായിരുന്നു. അതിലേ ശ്രദ്ധേയനായ മത്സരാര്‍ഥിയാണ് ഫുക്രു. ഏറ്റവും പ്രായം കുറഞ്ഞ ആളാണെങ്കിലും കൂടുതല്‍ വിവാദങ്ങള്‍ നേടിയത് ഫുക്രുവാണ്.

നടി മഞ്ജു പത്രോസിന്റെ പേരിനൊപ്പം ഫുക്രുവിന്റെ പേര് കൂടി ചേര്‍ത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. മഞ്ജു പരസ്യമായി ഫുക്രുവിനെ ചുംബിച്ചുവെന്നതാണ് പലരും മോശമായി ചിത്രീകരിച്ചത്. എന്നാല്‍ അങ്ങനൊരു ബന്ധം മഞ്ജുമ്മയുമായി ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ഫുക്രുവിപ്പോള്‍.

സ്വന്തം പേരില്‍ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്നാണ് ഫുക്രുവിനോട് ചോദിച്ചത്.

‘എന്റെ ജീവിതത്തില്‍ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങള്‍ വന്നിട്ടുള്ളത്. ഞാന്‍ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാല്‍ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും എന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്.

- Advertisement -

- Advertisement -

മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാന്‍ സംസാരിച്ചത് നിങ്ങള്‍ക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്. മഞ്ജുമ്മയുടെ പേരില്‍ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതില്‍ ഒരു തുള്ളി പോലും സത്യമില്ല.

അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങള്‍ തെളിയിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ ചെയ്യാമെന്ന് ഫുക്രു പറഞ്ഞു.

തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആളുകള്‍ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു.

- Advertisement -

സമയം തന്റെ ജീവിതത്തില്‍ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണത്. അതുപോലെ ജീവിതത്തില്‍ വേദനിച്ച തേപ്പുക്കഥയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ തേപ്പും ഒരുപോലെ വേദനയാണ്. എല്ലാത്തിനും ഒരുപോലെ ആഴമുണ്ട്. നമ്മുടെ സ്‌നേഹത്തിന് അനുസരിച്ചരിക്കും അത് പിരിയുമ്പോഴുള്ള വേദനയുടെ ആഴവുമെന്ന് ഫുക്രു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week