33.9 C
Kottayam
Saturday, April 27, 2024

ഈസ്റ്റർ ദിനം പ്രവൃത്തിദിനമാക്കി മണിപ്പൂർ; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

Must read

മണിപ്പുര്‍: ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 30-നും 31-നും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമാക്കി മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഞായര്‍, ശനി ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം.

യേശുക്രിസ്തുവിന്റെ ഉയിർപ്പിന്‍റെ ഓര്‍മപുതുക്കുന്ന ദിനമാണ് ഈസ്റ്റര്‍. ക്രൈസ്തവ വിശ്വാസികള്‍ പ്രധാനമായി കാണുന്ന ഈസ്റ്റര്‍ ദിവസം പ്രവൃത്തിദിനമാക്കിയതില്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week