മണിപ്പൂർ: മണിപ്പൂർ സമ്പൂർണ കോവിഡ് രോഗ മുക്തമായതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മണിപ്പുരില്‍ ചികിത്സയിലിരുന്ന രണ്ട് പേര്‍ രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം സമ്പൂർണ കോവിഡ് മുക്തമായത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യ മന്ത്രിയുടെ പ്രതികരണം.
മണിപ്പൂരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പൊതു ജനങ്ങളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സഹകരണത്തിന്റേയും സംസ്ഥനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക് ഡൗണിന്റേയും ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബിരേൻ സിംഗ് പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 543 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1553 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആയി.