23.9 C
Kottayam
Sunday, September 22, 2024

31 വര്‍ഷത്തിന് ശേഷം ഹൗസ് ഫുള്‍ ഷോകള്‍,ഞെട്ടിച്ച് മണിച്ചിത്രത്താഴ്,കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്‌

Must read

കൊച്ചി:മലയാളത്തിലും റീ റീലീസായി വരുന്ന ചിത്രങ്ങള്‍ സ്വീകാര്യത നേടുന്നു. മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമയാണ് അങ്ങനെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും നേടുന്നത്. റിലീസിന് മണിച്ചിത്രത്താഴ് 50 ലക്ഷവും ഞായറാഴ്‍ച 60 ലക്ഷം രൂപയുമായപ്പോള്‍ 1.10 കോടി ആയി ആകെ നേട്ടം.

മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. തിരക്കഥ എഴുതിയത് മധു മുട്ടവും സംവിധാനം ഫാസിലുമായിരുന്നു നിര്‍വഹിച്ചത്. ശോഭന അവതരിച്ച നിര്‍ണായകമായ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു മണിച്ചിത്രത്താഴ് എന്ന ഹിറ്റ്. ഗംഗയായും നാഗവല്ലിയായും നടി ശോഭന ചിത്രത്തില്‍ വിസ്‍മയിപ്പിച്ചപ്പോള്‍ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി.

ഡോ സണ്ണി ജോസഫായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. നകുലനായി സുരേഷ് ഗോപിയും കഥാപാത്രമായ ചിത്രത്തില്‍ ബ്രഹ്‍മദത്തൻ നമ്പൂതിരിപ്പാടായി തിലകനും, ഉണ്ണിത്താനായി ഇന്നസെന്റും ദാസപ്പൻകുട്ടിയായി ഗണേഷ് കുമാറും, തമ്പിയായി നെടുമുടി വേണുവും, ശ്രീദേവിയായി വിനയ പ്രസാദും, ഭാസുരയായി കെപിഎഎസി ലളിതയും ചന്തുവായി സുധീഷും, കാട്ടുപ്പറമ്പനായി കുതിരവട്ടം പപ്പുവും അല്ലിയായി രുദ്രയും വേഷമിട്ടു.

മോഹൻലാലിന്റെയും വേറിട്ട വേഷപ്പകര്‍ച്ചയുണ്ടായ മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ മോഹൻലാലിന്റെ മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്.

മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചതും.  മണിച്ചിത്രത്താഴ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സംസ്ഥാനത്തിലും ദേശീയതലത്തിലും നേടിയെന്ന പ്രത്യേകതയുമുണ്ട്. മണിച്ചിത്രത്താഴിലൂടെ ശോഭന മികച്ച നടിക്കുള്ള അവാര്‍ഡ് ദേശീയതലത്തിലും സംസ്ഥാനത്തിലും നേടിയും ശ്രദ്ധയാകര്‍ഷിച്ചു. പി എൻ മണിക്ക് ദേശീയ അവാര്‍ഡ് മികച്ച ചമയത്തിനും മണിച്ചിത്രത്താഴിന് ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

Popular this week