28.2 C
Kottayam
Friday, June 5, 2026

ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ഡ്രൈവർമാരും കണ്ടക്ടറുമടക്കം 5 പേർ അറസ്റ്റിൽ

Must read

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയ പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 12നാണ് കൊടും ക്രൂരത അരങ്ങേറിയത്. വഴിയറിയാതെ ബസിൽ കയറിയ പെൺകുട്ടിയെ സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.  17-ാം തീയതിയാണ് പെൺകുട്ടി കൊടിയ പീഡനത്തിന് ഇരയായ വിവരം പൊലീസ് പുറത്തുവിട്ടത്. ഡെറാഡൂണിലെ അന്തർസംസ്ഥാന ബസ് ടെർമിനലിലാണ് (ഐഎസ്.ബ.ടി)യുപി സ്വദേശിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.  

സംഭവത്തിൽ സക്കാർ ബസിലെ ഡൈരവർമാരും കണ്ടക്ടറും ക്യാഷറുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു.  ധർമേന്ദ്ര കുമാർ(32), രാജ്പാൽ(57), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയാണ്. ബാക്കി പ്രതികൾ ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്റെ ക്യാഷറാണ് പ്രതികളിലൊരാളായ രാജേഷ് കുമാർ സോങ്കറെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഐ.എസ്.ബി.ടിയിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിച്ച്  ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് കൊടും ക്രൂരത പുറം ലോകം അറിഞ്ഞത്. 12-ന് വൈകിട്ടോടെയാണ് ശിശുക്ഷേമ സമിതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുട്ടിയെ സർക്കാരിന്‍റെ കീഴിലുള്ള ബാൽനികേതനിലേക്ക് മാറ്റി.

ഇവിടെവെച്ചു നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ശിശുക്ഷേമ സമിതിയുടെ പരാതിയിൽ പട്ടേൽ ന​ഗർ പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ്സ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും. 

- Advertisement -

ഡല്‍ഹിയില്‍ വെച്ചാണ് പെൺകുട്ടിയെ പ്രതികൾ ആദ്യം കാണുന്നത്. ബസ് കണ്ടക്ടറായ ദേവേന്ദ്രയോട് എങ്ങിനെയാണ് പഞ്ചാബിലേക്ക് പോകേണ്ടതെന്ന് പെൺകുട്ടി ചോദിച്ചു. ഇയാൾ ഈ ബസിൽ കയറി ഡെറാഡൂണിലേക്ക് വരാനും അവിടെ വെച്ച് പഞ്ചാബിലേക്കുള്ള ബസിൽ കയറിയാൽ മതിയെന്നും പറഞ്ഞു.  തുടർന്ന് പെൺകുട്ടി ഇയാളുടെ ബസിൽ കയറി. ഡെറാഡൂൺ സ്റ്റാന്‍റിൽ വെച്ച് എല്ലാവരും ബസിൽ നിന്നുമിറങ്ങിയതിന് പിന്നാലെ  ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു.

- Advertisement -

ഇത് തൊട്ടടുത്ത ബസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർ കണ്ടു. പിന്നീട് ഇവരും ബസിലെത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതികള്‍ വിവരം അറിയിച്ചാണ്‌  ക്യാഷറായ രാജേഷ് കുമാർ സ്ഥലത്തെത്തിയത്. പിന്നീട് ഇയാളും ബെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week