കോട്ടയം: ബിജെപിയിൽ ചേരുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകൾ തള്ളി പാലാ എംഎൽഎയും യുഡിഎഫ് നേതാവുമായ മാണി സി കാപ്പൻ. താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും ബിജെപിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News