തിരുവനന്തപുരം: മാണി സി. കാപ്പന്‍ എന്‍സിപിയില്‍ നിന്നു രാജിവച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്. കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണ്. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാപ്പന്‍ പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണമാണ്. മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന് അഭിപ്രായമില്ല. പാലായില്‍ ഇടതുമുന്നണി ജയിക്കുമെന്നും പീതാംബരന്‍ പറഞ്ഞു. അതേസമയം എന്‍സിപി കേന്ദ്ര നേതൃത്വം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി മാണി സി. കാപ്പന്‍ പറഞ്ഞു. തന്നോടൊപ്പമുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായില്‍ ചെരുമെന്നും അതിനു ശേഷം പാര്‍ട്ടി പ്രഖ്യാപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയപാര്‍ട്ടി യുഡിഎഫിലെ ഘടകകക്ഷിയാകുമെന്നും കാപ്പന്‍ അറിയിച്ചു. തനിക്കൊപ്പമുള്ളവര്‍ എന്‍സിപിയിലെ സ്ഥാനങ്ങള്‍ ഇന്ന് രാജിവയ്ക്കും. സര്‍ക്കാര്‍ നല്‍കിയ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി.