പാലാ: താന്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ രംഗത്ത്. ആര് ആരെ വഞ്ചിച്ചുവെന്ന് പാലായിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രിക്ക് തനിക്കെതിരേ എന്തു പറയാമെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.
കാപ്പന്‍ എന്‍സിപിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചുവെന്നാണ് പാലായിലെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയത്. അവസരവാദികള്‍ക്ക് എല്ലാ കാലവും ജനം മറുപടി നല്‍കിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ പാലായിലെ എല്‍ഡിഎഫ് വിജയം കാപ്പന്റെ മികവുകൊണ്ടല്ലെന്നും എല്‍ഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മാണി സി. കാപ്പന്‍ ഇടതുമുന്നണിയെയും എന്‍സിപിയെയും വഞ്ചിച്ചുവെന്നായിരിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. പാലായിലെ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
അവസരവാദികള്‍ക്ക് എല്ലാക്കാലവും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. കാപ്പന്റെ മികവല്ല പാലായിലെ ജയത്തിന് കാരണം. എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹത്തിന് ജയിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇടതുമുന്നണിക്കെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി രംഗത്ത് വന്നു. എല്‍ഡിഎഫിന് വിശ്വാസികളുടെ വോട്ട് വേണം, എന്നാല്‍ നിലപാട് മാറ്റില്ല. ഈ ഞാണിന്‍മേല്‍ കളിയാണ് ഇടതുമുന്നണി സംസ്ഥാനത്ത് നടത്തുന്നത്. ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയം വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.