തോറ്റവര്‍ എങ്ങനെ സീറ്റ് ചോദിക്കും; ജോസ് കെ മാണിയെ കുത്തി മാണി സി കാപ്പന്‍

കോട്ടയം: എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്നും യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ. നിലവില്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ് എന്‍.സി.പി. യു.ഡി.എഫുമായി ചര്‍ച്ച നടത്തേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ജനവിധി തേടും. എല്‍.ഡി.എഫ് മറിച്ചൊന്നും പറഞ്ഞിട്ടില്ല. എന്‍.സി.പിയ്ക്ക് പാലാ സീറ്റ് ഇല്ലെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടില്ല. വഴിയെ പോകുന്നവര്‍ക്ക് പാലാ ചോദിക്കാന്‍ എന്ത് കാര്യമെന്നും കാപ്പന്‍ ചോദിച്ചു. തോറ്റവര്‍ എങ്ങനെ സീറ്റ് ചോദിക്കുമെന്നും ജോസ് കെ. മാണിയെ ലക്ഷ്യമിട്ട് കാപ്പന്‍ പറഞ്ഞു.

തങ്ങളെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ട്. തോമസ് ചാണ്ടി അനുസ്മരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തതില്‍ രാഷ്ട്രീയമില്ല. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുണ്ടായാല്‍ അന്ന് അതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും മാണി സി. കാപ്പന്‍ പ്രതീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News