24.5 C
Kottayam
Friday, June 5, 2026

രാഖിലിന്റെ സുഹൃത്തിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും; ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു

Must read

കൊച്ചി: മാനസയുടെ കൊലപാതകത്തില്‍ പ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദിത്യന് പോലീസ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. രഖിലുമായി നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

നിലവില്‍ പിടിയിലായ പ്രതികളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരുടെ സാന്നിധ്യത്തിലായിരിക്കും ആദിത്യനെ ചോദ്യം ചെയ്യുക. രഖിലുമൊത്ത് ആദിത്യന്‍ ബീഹാര്‍ യാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രഖിലിന് തോക്ക് സംഘടിപ്പിച്ച് നല്‍കി, പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരിന്നു. രഖില്‍ പ്രതികള്‍ക്കൊപ്പം സഞ്ചരിച്ചതായും വ്യക്തമായി.

പ്രതികളുടെ ഫോണില്‍ നിന്നാണ് പോലീസിന് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നല്‍കിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റള്‍ ഉപയോഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രിഗര്‍ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. രഖിലും മറ്റ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചാണ് കൂടുതല്‍ വ്യക്തത വരേണ്ടത്.

ആദിത്യനെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് സംബന്ധിച്ച സൂചനകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 60,000 രൂപ നല്‍കി ബിഹാര്‍ സ്വദേശി സോനുകുമാര്‍ മോദിയില്‍ നിന്നാണ് രഖില്‍ തോക്ക് വാങ്ങിയതെന്നാണ് വിവരം. ഇയാളെ പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week