മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ ശബ്ദ സന്ദേശമടക്കം സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നൗഫല്‍ നേരത്തേയും ആളുകളെ വിളിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലേക്കും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വന്നതെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടിരുന്നു. കെ.ടി.ജലീല്‍ പറഞ്ഞിട്ടാണ് വിളിച്ചതെന്ന് നൗഫല്‍ പറഞ്ഞതായി സ്വപ്ന പറഞ്ഞിരുന്നു.
ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.ജിവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. നിരന്തരം ഭീഷണി സന്ദേശം ലഭിക്കുന്നെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണിയെന്നും ഗുണ്ടാ നേതാവ് മരട് അനീഷിന്റെ പേരിലും ഭീഷണി ലഭിച്ചെന്ന് സ്വപ്ന പറഞ്ഞു.താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടുമെന്നും സ്വപ്ന പറഞ്ഞു. ജീവനുള്ള കാലം ഇ.ഡി.യോട് സഹകരിയ്ക്കുമെന്ന് സ്വപ്ന വ്യക്തമാക്കി.