തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി താഹയാണ് ജീവനൊടുക്കിയത്. നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്നലെ ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു സംഭവം.
വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. നേരത്തെയും തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗിയാണ് ജീവനൊടുക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News