വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ധമാത്രി: കൊറോണ സംശയത്തെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ ധമാത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തമിഴ്നാട്ടിലെ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ ഇയാളോട് ആരോഗ്യവകുപ്പ് ഐസൊലോഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

<p>എന്നാല്‍ യുവാവിന് കൊവിഡിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് അസിസ്റ്റന്റ് സുപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു. ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഒരു വര്‍ഷം മുന്‍പ് യുവാവിന്റെ ഭാര്യയും മകനും മരിച്ചിരുന്നു. </p>

<p>ഈ സംഭവത്തിനുശേഷം യുവാവ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് താക്കൂര്‍ പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടും പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവുമാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. </p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News