പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം കുനത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനു(28) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ജോലി ലഭിക്കാത്തതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പ് വ്യക്തമാക്കുന്നു. എക്സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന്റെ പേര് ഉണ്ടായിരുന്നു. അടുത്തിടെ പിഎസ്സി റദ്ദാക്കിയ എക്സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന് 76-ാം റാങ്കായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News