‘പെണ്‍മക്കള്‍ അനുഗ്രഹമാണ്’ മകളുടെ ആശീര്‍വാദത്തോടെ ബിസിനസ്സ് ആരംഭിച്ച് അച്ഛന്‍; പെണ്‍മക്കള്‍ ശാപമാണെന്ന് പറയുന്നവര്‍ അറിയണം ഈ പിതാവിനെ

പെണ്‍കുട്ടികളുടെ പിറവി ശാപമാണെന്ന് ധരിക്കുന്നവര്‍ക്കുള്ള ഒരു മറുപടിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ മകളുടെ അനുഗ്രഹത്തോടെ ബിസിനസ് ആരംഭിച്ച പിതാവാണ് മാതൃകയായത്.

ഹിന്ദു വിശ്വാസമനുസരിച്ച് പെണ്‍കുട്ടികള്‍ ലക്ഷ്മീ ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു. പെണ്‍മക്കള്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസത്തിലാണ് തന്റെ കുഞ്ഞു മോളുടെ അനുഗ്രഹത്തോടെ പിതാവ് തന്റെ സംരഭം ആരംഭിച്ചത്.

പിതാവ് തന്റെ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് പുതിയ ട്രക്കുകളില്‍ തന്റെ മകളുടെ കാല്‍പ്പാട് പതിപ്പിക്കുന്നതാണ് വിഡിയോയില്‍. വിഡിയോയില്‍ ഒരാള്‍ ആദ്യം തന്റെ മകളുടെ പാദങ്ങള്‍ ചുവന്ന കുങ്കുമം കലക്കിയ വെള്ളത്തില്‍ മുക്കുകയും തുടര്‍ന്ന് ട്രക്കുകളില്‍ കാലുകള്‍ പതിപ്പിക്കുകയാണ്.

ഈ മനോഹര നിമിഷത്തിന് സാക്ഷിയായി ഭാര്യ പുറകില്‍ തന്നെ നില്‍ക്കുന്നുണ്ട്. ‘പെണ്‍മക്കള്‍ അനുഗ്രഹമാണ്’ എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്. ഈ ഹൃദ്യമായ വിഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News