മലപ്പുറം: തലയില്‍ സ്റ്റീല്‍പാത്രം കുരുങ്ങിയ കുരുന്ന് വീട്ടുകാരെ ആശങ്കയിലാക്കിയത് മണിക്കൂറുകള്‍. അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെയാണ് ഒരു വയസ്സുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയത്. കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയുടെ തലയാണ് പാത്രത്തിന് അകത്ത് കുടുങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കട്ടികൂടിയ സ്റ്റീല്‍ പാത്രത്തിനുള്ളില്‍ കുട്ടിയുടെ തല കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം അഗ്‌നിശമനസേനയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
രക്ഷിക്കാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് അഗ്‌നിശമനസേനയെ സമീപിച്ചത്. അഗ്‌നിശമനസേനാംഗങ്ങള്‍ ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News