സഹോദരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: സഹോദരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃക്കരുവ ഇഞ്ചവിള മുളയ്ക്കല്‍ വയല്‍ പള്ളിതാഴതില്‍ വീട്ടില്‍ ആര്‍. അനില്‍കുമാര്‍ (44) ആണ് അറസ്റ്റിലായത്. അനില്‍കുമാറും സഹോദരിയുടെ മകനുമായി വാക്ക് തര്‍ക്കം ഉണ്ടായി.

തുടര്‍ന്ന് തടസം പിടിക്കാന്‍ ചെന്ന അനിതയെ ഇയാള്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനിതയുടെ ബന്ധുവിന്റെ പരാതിയില്‍ ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്. ഐമാരായ എം. ഷബ്‌ന, എസ്. പ്രദീപ് കുമാര്‍, എം.ജെ. ഹരികുമാര്‍, സി.പി.ഒ എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News