തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്! തെളിവായത് സി.സി.ടി.വി ദൃശ്യങ്ങള്‍

മുംബൈ: മുംബൈയില്‍ തെരുവ് നായയെ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി. മുംബൈയിലെ സാന്റാക്രൂസിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. വഴിയോരക്കച്ചവടക്കാരനായ തൗഫീക്ക് അഹമ്മദ് എന്നയാളാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

അതേസമയം ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി വന്നിരുന്നു. ഈ വിവരം ആനിമല്‍ റെസ്‌ക്യു ആന്‍ഡ് കെയര്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ സവിത മഹാജന്‍ ആണ് അറിയിച്ചത്. വകോല പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. അതേസമയം പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ തിരഞ്ഞ് ഇയാളുടെ താമസസ്ഥലത്തെത്തിയിരുന്നുവെങ്കിലും തൗഫീക്ക് ഉത്തര്‍പ്രദേശിലേക്ക് കടന്നു കളഞ്ഞതായാണ് സൂചന. ഇയാളെ എത്രയും വേഗം തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News