കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്‍പിലാണ് യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയില്‍ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെണ്‍കുട്ടിയുടെ അലര്‍ച്ചയാണ് കേട്ടതെന്ന് ദൃക്സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചായത്ത് ഓഫിസില്‍ പെന്‍ഷന്റെ രേഖകള്‍ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്സാക്ഷി. അപ്പോഴാണ് പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ടത്. ഉടന്‍ തന്നെ യുവാവ് കുപ്പിയിലെ പെട്രോള്‍ എടുത്ത് ഒഴിക്കുകയായിരുന്നു.

പിന്നാലെ യുവാവും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോള്‍ ഒഴിച്ചതിനാല്‍ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News