എടപ്പാള്‍: സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്‌മയെ കൊലപ്പെടുത്തിയ കേസില്‍ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്. ദമ്പതികളുടെ നാലര വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഫാത്തിമയെ ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരന്നു. മഞ്ചേരി പ്രിന്‍സിപ്പള്‍ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്.
അര്‍ധരാത്രി ഫാത്തിമയുടെ മുറിയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ ശബ്ദം കേട്ട് എഴുന്നേറ്റ വീട്ടുകാര്‍ ചെന്നു നോക്കുമ്പോഴാണ് ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് റൂമിലെത്തിയ വീട്ടുകാര്‍ കണ്ടത് ശ്വാസം നിലച്ച നിലയില്‍ കിടക്കുന്ന ഫാത്തിമയെ ആണ്. ഫാത്തിമയുടെ കൈ കാലുകള്‍ കെട്ടിയ നിലയില്‍ ആയിരുന്നു. ഭര്‍ത്താവ് മുറിയില്‍ ഉണ്ടായിരുന്നില്ല. 2023 ഏപ്രില്‍ 9 ന്് പെരിന്തല്‍മണ്ണയ്ക്ക് അടുത്ത് ഏലംകുളത്താണ് ക്രൂര കൊലപാതകം നടന്നത്. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ കൊല്ലപ്പെട്ടത്.
കഴുത്തില്‍ ഷാള്‍ മുറുക്കിയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ ഫാത്തിമയുടെ സ്വര്‍ണവും കൈക്കലാക്കി ഭര്‍ത്താവ് നാടുവിട്ടു. ഭാര്യ ഫാത്തിമയെ റഫീഖിന് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തല്‍. ഫാത്തിമയുടെ നാലര വയസ്സുള്ള മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
സ്വന്തം ഉമ്മയെ വാപ്പ കൊലപ്പെടുത്തുന്നത് നേരിട്ട് കാണേണ്ടി വന്ന നടുക്കത്തിനിടയിലും നാലര വയസ്സുകാരി ഉമ്മയ്ക്ക് വേണ്ടി കോടതിയിലെത്തി മൊഴി നല്‍കി. പ്രതിക്ക് അര്‍ഹിച്ച ശിക്ഷ ഉറപ്പാക്കുന്നതില്‍ കേസില്‍ ഏറ്റവും നിര്‍ണ്ണായകമായതും ആ പിഞ്ചുകുഞ്ഞിന്റെ മൊഴിയായിരുന്നു. സംഭവത്തിന് പിന്നാലെ, ഫാത്തിമയുടെ സ്വര്‍ണം കൈക്കാലാക്കിയ കേസില്‍ മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു.
The Manjeri Principal Special Court has sentenced Rafeeq to life imprisonment for the brutal murder of his wife, Fathima Fahma, in Elamkulam. The court found that the murder was driven by suspicion. The most crucial evidence in the case was the statement provided by the couple’s four-and-a-half-year-old daughter, who witnessed the crime. Fathima was strangled to death by the accused.


