ആഴ്ചകള്‍ക്ക് മുന്‍പാണ് ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 പുറത്തിറങ്ങിയത്. പുതിയ ഐഫോണ്‍ സവിശേഷതകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം അതിന്റെ ഭീമമായ വിലയെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്.
പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങിയപ്പോഴും ചിലര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു, ‘ഐഫോണ്‍ 12 വാങ്ങാന്‍ കിഡ്‌നി വില്‍ക്കേണ്ടിവരും’. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ 25കാരന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ഒന്‍പത് വര്‍ഷം മുന്‍പ് ഐഫോണ്‍ വാങ്ങാനായി ചൈനയിലെ 25 വയസുകാരന്‍ കിഡ്‌നി വിറ്റിത്. പിന്നീട് ജീവിതത്തില്‍ സംഭവിച്ചത് വന്‍ ദുരന്തമായിരുന്നു. 2011 ലാണ് സംഭവം, രണ്ട് ആപ്പിള്‍ ഡിവൈസുകള്‍ വാങ്ങാനായാണ് വാങ് ഷാങ്കു തന്റെ കിഡ്‌നികളിലൊന്ന് വില്‍ക്കാന്‍ തീരുമാനിച്ചത്.
അന്ന് 17 വയസുള്ള വാങ് 3,273 യുഎസ് ഡോളറിന് തുല്യമായ വിലയ്ക്ക് ബ്ലാക്ക് മാര്‍ക്കറ്റിലാണ് അവയവം വിറ്റത്. ഐഫോണ്‍ 4, ഐപാഡ് 2 വാങ്ങാനായിരുന്നു അദ്ദേഹം കിഡ്‌നി വിറ്റത്. ആപ്പിള്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാറ്റ് റൂമിലെ അവയവ ഇടപാടുകാരന്റെ സന്ദേശത്തിന് മറുപടി നല്‍കുകയും കിഡ്‌നി വില്‍ക്കുകയുമായിരുന്നു. കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ സമ്ബാദിക്കാമെന്നാണ് ഇടപാടുകാരന്‍ വാങിനോട് പറഞ്ഞത്.
എന്നാല്‍ ശസ്ത്രക്രിയുടെ ഭാഗമായുണ്ടായ മുറിവുകള്‍ ഉണങ്ങിയില്ല, കടുത്ത അണുബാധയിലാണ് ഇതവസാനിച്ചത്. ഇതിന്റെ ഫലമായി രണ്ടാമത്തെ കിഡ്‌നിയുടെയും പ്രവര്‍ത്തനം താറുമാറായി. ഡയാലിസ് കൂടാതെ ഒരു ദിവസം പോലും കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.
ശസ്ത്രക്രിയ കഴിഞ്ഞയുടനെ വാങിന്റെ അമ്മയ്ക്ക് സംശയം തോന്നുകയും കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അവയവക്കച്ചവടം ആരോപിച്ച് ഒമ്ബത് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിനെത്തുടര്‍ന്ന് യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായി 3,00,00 ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചിരുന്നു.