ലണ്ടന്‍ : ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ കൂടെ കിട്ടിയത് ഒരു കുപ്പി മൂത്രവും. യുകെ സ്വദേശിയായ ഒലിവര്‍ മക്മാനസിനാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ കൊക്കകോളയുടെ കുപ്പിയില്‍ മൂത്രവും ലഭിച്ചത്. ഹലോഫ്രെഷില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഒലിവറിന് മൂത്രവും ലഭിച്ചത്. തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെയാണ് ഇയാള്‍ പുറത്തു വിട്ടതെന്ന് ടൈംസ് നൗവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹലോഫ്രെഷ് ഭക്ഷണ കിറ്റുകള്‍ക്കൊപ്പം പാനീയങ്ങള്‍ നല്‍കാറില്ലെന്നാണ് റിപ്പോര്‍ട്ട്. യുകെയിലെ ഹലോഫ്രെഷിനെ മെന്‍ഷന്‍ ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ എന്തു കൊണ്ടാണ് ഇത്തരമൊരു വസ്തു തനിക്ക് ലഭിച്ചതെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. കുപ്പിയില്‍ ഉള്ളത് ആപ്പിള്‍ ജ്യൂസായിരിക്കുമെന്ന മറുപടിയുമായെത്തിയ ആളോട് നിങ്ങളുടെ അഡ്രസ് തരൂവെന്നും നിങ്ങള്‍ക്ക് അയച്ചു തരാമെന്ന മറുപടിയും ഒലിവര്‍ നല്‍കി.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായെത്തിയ ഹലോഫ്രെഷ് എങ്ങനെയാണ് ഖേദ പ്രകടനം നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. വിഷയത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടെന്നും ഇത്തരത്തില്‍ ഒരു കുപ്പി എങ്ങനെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തുമെന്നും ഹലോഫ്രെഷ് പ്രസ്താവനയില്‍ പറഞ്ഞു. ഒലിവറിനോട് നേരിട്ട് ക്ഷമ ചോദിച്ചതായും കമ്പനി വ്യക്തമാക്കി.
Source: Eastcost Daily