27.8 C
Kottayam
Tuesday, May 28, 2024

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

Must read

തിരുവനന്തപുരം:പിഎസ്‌സി റാങ്ക്‌ പട്ടിക ചുരുക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍. പി എസ് സി റാങ്കു പട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും പി എസ് സി ചെയര്‍മാനന്‍ അറിയിച്ചു.
പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർഥികളുടെ എണ്ണം കുറയ്‌ക്കും,അഞ്ചിരട്ടിയിലധികം പേരെ ഉൾപ്പെടുത്തുന്നത്‌ ഒഴിവാക്കും.
മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലെ എണ്ണമാണ്‌ കുറയ്‌ക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

താഴേക്കുള്ള തസ്തികകളിൽ ജോയിൻ ചെയ്യാത്തവരുടെ എണ്ണം കൂടിയതുകൊണ്ടാണ് ലിസ്റ്റിൽ 5 ഇരട്ടി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കുന്നത്.ഉദ്യോഗാർഥികളുടെ എണ്ണം വളരെയധികം വർധിച്ചതായും എന്നാൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നൽകിയവരിൽ പലരും പരീക്ഷ എഴുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌ക്രീനിംഗ്‌ പരീക്ഷകൾ ഉദ്യോഗാർഥികൾ കാലങ്ങളായി ആവശ്യപ്പെടുന്നത്‌ ആണ്. സ്‌ക്രീനിംഗ്‌ പരീക്ഷകൾ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക്‌ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്എസ് എൽ സി ലെവലിലും പ്ലസ് ടു, ഡിഗ്രി ലെവൽ സ്ക്രീനിംഗ് പരീക്ഷയിൽ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനകത്ത് 53 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 3 തരത്തിലുള്ള സ്ക്രീനിംഗ് പരീക്ഷ നടത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week