KeralaNews

ഭാര്യയുടെ ഫോണില്‍ നിന്ന് ആ മെസേജ് തപ്പിയെടുത്ത് ചാറ്റിങ്; 20കാരനെ വീട്ടില്‍ വിളിച്ചവരുത്തി രണ്ട് ദിവസം പൂട്ടിയിട്ടു; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈല്‍ ഷോപ്പില്‍ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പില്‍ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പര്‍ വാങ്ങി വാട്ട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.

ഇതിനിടെ ഭര്‍ത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മൊബൈലില്‍ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭര്‍ത്താവ് കല്ലുവെട്ടാന്‍ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തുകയും യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തു. വീട്ടില്‍ എത്തിയ യുവാവിനെ പ്രതികള്‍ രണ്ടു ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടു.

വിട്ടയക്കാനായി കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു.അഡ്വാന്‍സായി പതിനായിരം രൂപ നല്‍കിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് ഉറപ്പു നല്‍കി. ഇതനുസരിച്ച് യുവാവും യുവതിയുടെ ഭര്‍ത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറില്‍ കഴക്കൂട്ടത്തേക്ക് പോകുന്നതിനിടെവിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം കാര്‍ നിര്‍ത്തി സ്റ്റേഷനി ലേക്ക് ഓടിക്കയറുകയും ചെയ്തു.

ഇതോടെ കാറിലുണ്ടായിരുന്ന പ്രതികള്‍ ഓടി രക്ഷപ്പെട്ടു.യുവാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായും മറ്റ് രണ്ടു പേര്‍ക്കായുള്ള അന്വേഷണം തുടരുന്നതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button