മദ്യാപിനത്തിനിടെ വാക്കുതര്‍ക്കം; തൊടുപുഴയില്‍ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴ: തൊടുപുഴയില്‍ പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോട്ടിന്‍കര വേലാംകുന്നേല്‍ കേശവന്റെ മകന്‍ സാജു (45) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടകക്കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ ആറോടെ മൃതദേഹം കണ്ടത്.

കാളിയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൊടുപുഴ കോടിക്കുളം ചെറുതോട്ടിന്‍കരയിലാണ് സംഭവം. സമീപത്ത് താമസിക്കുന്ന ഇയാളുടെ സുഹൃത്ത് കണ്ണനെ (70) യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

ചെറുതോട്ടിന്‍കരയിലുള്ള വര്‍ക്ക്‌ഷോപ്പ് കെട്ടിടത്തിനു പിന്നില്‍ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. സുഹൃത്തും രോഗ ബാധിതനുമായ കണ്ണന് ഭക്ഷണവും മറ്റും വാങ്ങി നല്‍കിയിരുന്നത് സാജുവായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുത്ത സാജുവിനെ ചോദ്യം ചെയ്തു വരികയാണ്. ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലും ഇയാള്‍ പ്രതിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News