കണ്ണൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്ന രാജീവ് കുമാര്‍ (38) ആണ് കൊല്ലപ്പെട്ടത്. പിലാത്തറ യുപി സ്‌കൂളിന് സമീപം ആക്രിക്കട നടത്തി വരുകയായിരുന്നു ഇയാള്‍.
സംഭവത്തില്‍ കടക്ക് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സേലം സ്വദേശി ശങ്കര്‍ (54) നെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് എത്തിയ ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തിനൊടുവിലാണ് ശങ്കര്‍ രാജീവിനെ കുത്തി കൊലപ്പെടുത്തിയത്.
ഉടന്‍ തന്നെ ശങ്കറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News