മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

കൊല്ലം: അഞ്ചലില്‍ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. മകന്റെ മുന്നിലിട്ടാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്ത് കൊന്നത്.

സുഹൃത്തായ ലൈബുവിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പന്‍. മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ലൈബു അക്രമാസക്തനാകുകയായിരുന്നു.

സംഭവസ്ഥലത്തു തന്നെ കുട്ടപ്പന്‍ മരിച്ചു. കുട്ടപ്പന്റെ മകന്‍ വിഷ്ണു വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും നാട്ടുകാരും എത്തിയത്. ലൈബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News