CrimeNews

കുട്ടി ഉള്ളതിനാല്‍ യുവതി വിവാഹത്തിന് സമ്മതിച്ചില്ല; യുവതിയുടെ 10 വയസുകാരന്‍ മകനെ 22കാരന്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: യുവതിയെ വിവാഹം കഴിക്കാന്‍ അവരുടെ മകനെ കൊലപ്പെടുത്തിയ കേസില്‍ 22 കാരന്‍ അറസ്റ്റില്‍. പത്തുവയസുകാരനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലാണ് സംഭവം.

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി കുട്ടി ഉളളതിനാല്‍ പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. കുട്ടിയെ ഒഴിവാക്കാനാണ് ഇയാള്‍ കൊലപാതകം നടത്തിയത്. കൊല നടത്തിയ ശേഷം ഒന്നും അറിയാത്ത പോലെ ഇയാള്‍ കുട്ടിയുടെ അമ്മക്കൊപ്പം ചേര്‍ന്ന്, തെരച്ചലില്‍ അമ്മയെ സഹായിക്കുന്നതായി അഭിനയിക്കുകയായിരുന്നു.

നവംബര്‍ 28 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വീട്ടില്‍ നിന്നു കടയില്‍ പോയ കുട്ടിയെ പ്രത്യേക തരം പഴം പറിച്ചു തരാമെന്ന് പറഞ്ഞു അടുത്തുള്ള കാട്ടില്‍ എത്തിച്ചു കൊലപ്പെടുത്തുകയായിരിന്നു. തുടര്‍ന്ന്, മൃതദേഹം കുളത്തില്‍ ഇട്ടു. അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കുറിച്ച് പോലീസിന് സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker