യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍!

ഹൈദരാബാദ്: ബൊര്‍ബാനഡയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കാര്‍മിക നഗര്‍ സ്വദേശി മുഹമ്മദ് സിദ്ദീഖ് അഹമ്മദ് (38) ന്റെ മൃതദേഹമാണ് സ്വന്തം വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയത്.

സിദ്ധിഖിന്റെ ഭാര്യയും മക്കളും ശ്രീറാം നഗറിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ഇതിനിടെ സിദ്ധിക്കിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതെ വന്നതോടെ വീട്ടുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്.

മൃതദേഹത്തിന്റെ തലയില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അടിയേറ്റ പാടുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. പോലീസ്എത്തുമ്പോള്‍ മൃതദേഹം രണ്ട് കഷ്ണമാക്കിയ നിലയിലായിരുന്നു. തലയുള്‍പ്പെടെയുള്ള ശരീരത്തിന്റെ മുകള്‍ ഭാഗം ഫ്രിഡ്ജിനകത്തായിരുന്നു കണ്ടെത്തിയത്. തുണി ഉപയോഗിച്ച് മുഖം കെട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News