കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ കര്‍ണാടക സ്വദേശിയെ സ്വര്‍ണക്കടത്തുകാരന്‍ എന്ന് തെറ്റിധരിച്ച് തട്ടിക്കൊണ്ടുപോയ ശേഷം കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെയാണ് കൊള്ളയടിച്ചത്. സ്വര്‍ണക്കടത്തുകാരനെന്ന് കരുതിയാണ് ഷംസാദിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ആളുമാറിയത് മനസിലാക്കിയ സംഘം വഴിയില്‍ ഇറക്കുകയായിരുന്നു.
വിദേശത്ത് തൊഴില്‍ അന്വേഷിച്ച് മടങ്ങിവരികയായിരുന്നു അബ്ദുല്‍ നാസര്‍ ഷംസാദ്. കരിപ്പൂരില്‍ ഇറങ്ങുന്ന സ്വര്‍ണക്കടത്തുകാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട അക്രമികള്‍ ആളുമാറി ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകും വഴി ആളുമാറിയത് തിരിച്ചറിഞ്ഞ സംഘം കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം ഇയാളെ ഉപേക്ഷിച്ചു. എന്നാല്‍, ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖയും സംഘം തട്ടിപ്പറിച്ചു. തുടര്‍ന്ന് ഷംസാദ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.